ദയ അശ്വതിയ്‌ക്കെതിരെ അമൃതാ സുരേഷ് ; ശക്തമായ നടപടി സ്വീകരിക്കുമെന്നും താരം

എന്നാൽ ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചതായിരുന്നു അന്നത്തെ യഥാർത്ഥ വാര്‍ത്ത. എന്നാല്‍ മലയാളത്തിലെ അമൃത ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോയാണ് ഈ വാർത്തയ്ക്കുള്ള ചിത്രങ്ങളായി നല്‍കിയിരുന്നത്.പലപ്പോഴും വിവാദങ്ങൾ പിന്തുടരുന്ന ഒരു താരമാണ് ഗായിക അമൃത സുരേഷ്. തനിക്കെതിരെ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ ചെയ്ത ഒരു യുട്യൂബ് ചാനലിനും സോഷ്യല്‍ മീഡിയ ഫെയിം ആയ ദയ അശ്വതിക്കുമെതിരെ പരാതിയുമായി അമൃത സുരേഷ്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് അമൃത പരാതി നല്‍കിയിരിക്കുന്നത്. പരാതി നല്‍കിയതിന്റെ രേഖകള്‍ അമൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.കഴിഞ്ഞ രണ്ട് വര്‍ഷമായി ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ചെയ്യുകയാണെന്ന് അമൃത സുരേഷ് പറഞ്ഞു. ഇതിനെതിരെ നടപടി എടുക്കുക അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് പറഞ്ഞ അമൃത, ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കുറിച്ചു. മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെ ആണ് അമൃത മറ്റൊരു പരാതി നല്‍കിയത്. ‘അമൃതയുടെ മകള്‍ മരിച്ചു’ എന്ന തരത്തില്‍ ഒരു വാര്‍ത്ത ഈ ചാനലില്‍ നേരത്തെ വന്നിരുന്നു. എന്നാൽ ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചതായിരുന്നു അന്നത്തെ യഥാർത്ഥ വാര്‍ത്ത. എന്നാല്‍ മലയാളത്തിലെ അമൃത ഉള്‍പ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോയാണ് ഈ വാർത്തയ്ക്കുള്ള ചിത്രങ്ങളായി നല്‍കിയിരുന്നത്. ഈ വിഷയത്തിലാണ് അമൃത ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. മലയാളികളുടെ ഇഷ്ട ഗായികയാണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള അമൃതയുടെ പ്രണയവും വിവാഹവും വിവാഹ മോചനവും പിന്നീട് സംഗീത സംവിധായകൻ ഗോപിസുന്ദറും ഒന്നിച്ചുള്ള ജീവിതവും ഒക്കെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. എന്തൊക്കെ തന്നെ ജീവിതത്തിൽ സംഭവിച്ചാലും അതൊക്കെ മാറി കടന്നു മുന്നോട്ടു പോവുകയാണ് താരം. തന്റെ വ്യക്തിത്വമാണ് ക്ലിക്ക് ബെയ്റ്റിന് വേണ്ടി യുട്യൂബ് ചാനല്‍ ചൂഷണം ചെയ്തതെന്ന് അമൃത കുറിക്കുന്നു.”എന്റെ കുടുംബത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തുന്ന തെറ്റായ വാര്‍ത്തകള്‍, ആക്രമണങ്ങള്‍, വേദനിപ്പിക്കുന്ന ഗോസിപ്പുകള്‍. എല്ലാം വളരെ കാലമായി ഞാൻ സഹിക്കുകയാണ്. എന്റെ നിരപരാധിയായ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു. എന്റെ നിശബ്ദത ഇപ്പോള്‍ അവസാനിക്കുക ആണ്”, എന്ന് അമൃത കുറിച്ചു. തന്നെയും തന്റെ കുടുംബത്തെയും കുറിച്ച്‌ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമൃത വ്യക്തമാക്കി. സത്യസന്ധവും മാന്യവുമായ ഒരു ഓണ്‍ലൈൻ ഇടം വളര്‍ത്തിയെടുക്കാൻ എല്ലാവര്‍ക്കും ശ്രമിക്കാമെന്നും അമൃത കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം അടുത്തിടെ ഒരു തിയേറ്റര്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുത്തിരുന്നു. വർക്ഷോപ്പിലേ അനുഭവങ്ങളും ചിത്രങ്ങളും ഒക്കെ താരം സോഷ്യൽ മീഡിയ അകൗണ്ടിലൂടെ പങ്കു വെയ്ക്കുകയും ചെയ്‌തിരുന്നു.വര്‍ക്ക് ഷോപ്പിനിടെ കാഴ്ചവെച്ച തന്റെ സോളോ പെര്‍ഫോമൻസിന്റെ വീഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുകയാണ് . സത്യത്തിനായി. ഒറ്റയ്ക്കൊരു പോരാട്ടം. ഇത് ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങുന്ന പുത്തൻ കാല്‍വെയ്‌പ്പ് എന്ന് പറഞ്ഞു തുടങ്ങുന്ന നീണ്ട കുറിപ്പോടെയാണ് ഈ വീഡിയോ അമൃത സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്.ഈ യാത്ര ഒരു കലാകാരിയെന്ന നിലയില്‍ എന്റെ പരിവര്‍ത്തനത്തിന് കാരണമായി.

ഓരോ വേഷത്തിലൂടെയും തീയേറ്ററിന്റെ ലെൻസിലൂടെ മനുഷ്യാനുഭവം പര്യവേക്ഷണം ചെയ്തു കൊണ്ട് ഞാൻ എന്റെ പുതിയ പാളികള്‍ അനാവരണം ചെയ്തുവെന്നും അമൃത സുരേഷ് കുറിച്ചു. അമൃതയുടെ വീഡിയോ വൈറലായതോടെ താരത്തിന്റെ ആരാധകരും സെലിബ്രിറ്റികളും അമ്പരന്നിരിക്കുകയാണ്. അമൃതയില്‍ നിന്നും പ്രതീക്ഷിക്കാത്തൊരു പ്രകടനമായിരുന്നു എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്. പുതിയ വീഡിയോ പങ്കിട്ടപ്പോഴും പങ്കാളി ഗോപി സുന്ദറിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് അമൃതയ്ക്ക് ലഭിച്ച കമന്റുകളില്‍ ഏറെയും.ഗോപി സുന്ദറും അമൃതയുമായി പിരിഞ്ഞു എന്ന ഊഹാപോഹങ്ങളും വാര്‍ത്തകളും ഉയരുന്ന സാഹചര്യത്തിലായിരുന്നു ആദിശക്തി തിയേറ്റര്‍ സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാൻ‌‍ അമൃത പോയതും വിശേഷങ്ങള്‍‌ പങ്കു വെച്ചതും.നിരന്തരം സ്റ്റേജ് ഷോകളും മറ്റുമായി തിരക്കിലാണ് അമൃത സുരേഷ്. അതിനിടയില്‍ സമയം കണ്ടെത്തിയാണ് ഇത്തരം വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കുന്നത്.

Revathy