മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ പ്പ്രിയങ്കരിയായി മാറിയത്. തുടർന്ന് നടൻ ബാലയുമായുള്ള വിവാഹത്തോടെ പാട്ടിന്റെ വഴിയിൽ നിന്നും മാറി നിന്നിരുന്ന താരം വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബാലയുമായുള്ള വിവാഹമോചനത്തോടെയാണ് വീണ്ടും പിന്നണിഗാന രംഗത്ത് സജീവമായത്. മകൾ പപ്പു എന്ന് വിളിയ്ക്കുന്ന അവന്തികയ്ക്കൊപ്പം അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഇപ്പോൾ താരം ജീവിയ്ക്കുന്നത്. ഗായിക എന്നതിനപ്പുറത്തേയ്ക്ക് ഒരു അഭിനേത്രിയാകുവാനുമുള്ള ഒരുക്കത്തിൽ കൂടിയാണ് അമൃത ഇപ്പോൾ. ഇന്നിപ്പോൾ സിംഗിൾ പേരെന്റിങ്ങിനെ കുറിച്ച് അമൃത ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് വൈറൽ ആയിരിയ്ക്കുന്നത്. “വിവാഹ ജീവിതത്തില്‍ മുന്നോട്ട് പോക്ക് സാധ്യമായിരുന്നുവെങ്കില്‍ ഞാന്‍ ഒരിക്കലും സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കുകയില്ലായിരുന്നു. യാതൊരു സാധ്യതയും ഇല്ലാത്തത് കൊണ്ടാണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെട്ട് പോകാന്‍ ശ്രമിക്കുന്നത്. എന്റെ മകള്‍ പാപ്പുവിന് അച്ഛന്റെ കടമകളും ഞാന്‍ നിര്‍വഹിക്കണം.