നിങ്ങള്‍ തമ്മില്‍ ‘ലവ്’ ആണോ..? അമൃതയെ ചേര്‍ത്ത് പിടിച്ച് ഗോപി സുന്ദര്‍!!

ഗായിക അമൃത സുരേഷിനെ ചേര്‍ത്ത് നിര്‍ത്തി നില്‍ക്കുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സംഗീത മേഖലയിലെ ഈ മിന്നും താരങ്ങള്‍ ഒന്നിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പിന്നാലെ നൂറ് ചോദ്യങ്ങളും സംശങ്ങളും പോസ്റ്റിന് അടിയില്‍ ഉയര്‍ന്ന് വരുന്നുണ്ട്, കഴിഞ്ഞ ദിവസം രാത്രിയാണ് ഗോപി സുന്ദര്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ അമൃത സുരേഷിനെ ചേര്‍ത്തി നിര്‍ത്തിയുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോയും അദ്ദേഹം അടിക്കുറിപ്പായി കുറിച്ച വാക്കുകളുമാണ് ഇപ്പോള്‍ ആരാധകരിലും സംശയം ഉണര്‍ത്തിയിരിക്കുന്നത്. അമൃതയും ഇതേ ഫോട്ടോയും ക്യാപ്ഷനും പങ്കുവെച്ചിട്ടുണ്ട്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്.. എന്നാണ് ചിത്രത്തിന് ഗോപി സുന്ദര്‍ അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്.

ഗോപിസുന്ദറിന്റെ ഈ പോസ്റ്റ് അമൃതയും തന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, പ്രിയപ്പെട്ട താരങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നതും നിരവധിപ്പേരാണ്. അമൃതയുടെ അനിയത്തി അഭിരാമി സുരേഷ് പങ്ക്ുവെച്ച കമന്റ് കൂടി കണ്ടതോടെ ഇരുവരും പ്രണയത്തിലാണെന്ന നിഗമനത്തിലാണ് ആരാധകര്‍. എന്റേത് എന്നാണ് അഭിരാമി സുരേഷ് ഇരുവരുമൊത്തുള്ള ഫോട്ടോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

കൂടാതെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറും ബിഗ്ഗ് ബോസ്സ് റിയാലിറ്റി ഷോ കണ്‍സ്റ്റന്റുമായ അപര്‍ണ മള്‍ബറിയും ഇവരുടോ പോസ്റ്റിന് മറുപടിയുമായി എത്തിയിട്ടുണ്ട്. നിങ്ങളെ ഇരുവരേയും ഓര്‍ത്ത് ഒരുപാട് സന്തോഷം തോന്നുന്നു, ഇത് നല്ലതൊന്നിന്റെ തുടക്കമാവട്ടെ.. ഈ സന്തോഷ ദിനത്തില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടായതില്‍ സന്തോഷം തോന്നുന്നു എന്നും അപര്‍ണ കുറിച്ചിട്ടുണ്ട്. അമൃതയുടെ ഉറ്റ സുഹൃത്താണ് അപര്‍ണ.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുന്‍പ് അമൃതയോടൊപ്പം റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വെച്ചുള്ള ഫോട്ടോകള്‍ ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്തിരുന്നു. എന്തായാലും നല്ലൊരു തുടക്കമാകട്ടെ എന്നാണ് പലരും ഫോട്ടോയ്ക്ക് കമന്റുകള്‍ പങ്കുവെയ്ക്കുന്നത്. അതോടൊപ്പം പ്രണയം തന്നെയാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. നിങ്ങള്‍ തമ്മില്‍ ലവ് ആണോ, ഒന്ന് തെളിച്ച് പറയൂ അമൃതാ എന്നിങ്ങനെ നീളുന്നു കമന്റുകള്‍..

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

9 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

12 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

15 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

17 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

18 hours ago