എന്റെ ചേച്ചിയുടെ യോഗം അതാണ്, അഭിരാമി സുരേഷ്

നിരവധി ആരാധകർ ഉള്ള താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടിയാണ് അമൃത സുരേഷ് ആരാധകരുടെ  ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. എന്നാൽ അതിനു ശേഷം നടൻ ബാലയെ വിവാഹം കഴിച്ച അമൃതയുടെ ജീവിതം കൂടുതൽ പ്രശസ്തിയിലേക്ക് പോകുകയായിരുന്നു. ഇവർക്ക് ഒരു മകൾ പിറന്നതും വാർത്ത ആയിരുന്നു. എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച് കൊണ്ടാണ് അമൃതയും ബാലയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്ത പുറത്ത് വന്നത്. അതിന്ന് പിന്നാലെ അമൃതയ്ക്ക് എതിരെ തുടർച്ചയായി സൈബർ ആക്രമണങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിനോട് ഒന്നും അമൃത പ്രതികരിച്ചിട്ടില്ല.

എന്നാൽ ഇപ്പോൾ കന്നഡ തെലുങ്ക് നടിയായ അമൃതയുടെ മകൾ മരിച്ചു എന്ന വാർത്തയ്ക്ക് അമൃത സുരേഷ് കരയുന്നതും മകൾ പാപ്പുവിന്റെ ഫോട്ടോയും വെച്ചുള്ള തമ്പ്നയിൽ വെച്ച് വാർത്ത കൊടുത്ത യൂട്യൂബ് ചാനലുകൾക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് അമൃതയുടെ സഹോദരിയായ അഭിരാമി. അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ ഉണ്ടാക്കി പണം നേടാൻ ഇന്നുള്ള മാധ്യമങ്ങൾക്ക് യാതൊരു മടിയും ഇല്ല. വിവാദം എവിടെ ഉണ്ടോ അവിടെ എന്റെ ചേച്ചിയും ഉണ്ട്. അവളുടെ യോഗം അങ്ങനെ ആയിപ്പോയി.

അവൾ സാധാരണ ഇങ്ങനെയുള്ള വിവാദങ്ങളോട് ഒന്നും പ്രതികരിക്കാറില്ല. അവൾ പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞു അത് എന്തും പറയാവുന്ന ലൈസൻസ് ആയി എടുക്കാറുണ്ട്. സഹിച്ച് സഹിച്ച് അതിന്റെ പരമാവധി ആകുമ്പോൾ ഒടുവിൽ അവൾ ആത്മഹത്യയിലേക്ക് വരെ പോയേക്കാം. ദയവ് ചെയ്തു അവളെ കൊണ്ട് അങ്ങനെ ഒരു പ്രവർത്തി ചെയ്യിക്കാൻ പ്രേരിപ്പിക്കാറുണ്ട്. ഇപ്പോൾ ഞങ്ങൾ നിയമ നടപടിക്ക് ഒന്നും പോകുന്നില്ല. എന്നാൽ ഇത് സഹിക്കാവുന്നതിന്റെ പരമാവധി ആണെന്നും ഇനിയും ഇങ്ങനെ തെറ്റായ വാർത്തകൾ കൊടുക്കരുത് എന്നുമാണ് അഭിരമായി പറയുന്നത്.

Devika Rahul