പാട്ടുപാടി ആരാധകരുടെ നെഞ്ചില്‍ കൂട്കൂട്ടിയ താരമാണ് അമൃത സുരേഷ്. ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് താരം മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. പിന്നീട് സ്വന്തമായി ഒരു മ്യൂസിക് ബാന്‍ഡുവരെ എത്തിനില്‍ക്കുയാണ് താരത്തിന്റെ ജൈത്രയാത്ര. ഇതിനിടെ ജീവിതത്തില്‍ ചില പ്രതിസന്ധി ഘട്ടങ്ങളിലൂടെയും താരം കടന്നുപോയി. നടന് ബാലയുമായി വിവാഹ മോചനം നടത്തിയ അമൃത സുരേഷ് ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. ഇപ്പോഴിതാ തന്റെയും അനിയത്തി അഭിരാമി സുരേഷിന്റെയും പുതിയ സംരംഭം ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ഇരുവരും ചേര്‍ന്നാണ് അമൃതം ഗമയ എന്നൊരു മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ബാന്‍ഡിന് ലഭച്ചിരുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അഭിരാമിയും അമൃതയും. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മധുര്മയെ കുറിച്ചും വീട്ടിലെ വിശേഷങ്ങളുമാണ് ഇരുവരും പങ്കുവെയ്ക്കുന്നത്. ഞങ്ങള്‍ രണ്ടും രണ്ട് എന്‍ഡിലുള്ള ആള്‍ക്കാരാണെന്നാണ് അഭിരാമി പറയുന്നത്. ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് താരങ്ങള്‍ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്. ഞങ്ങളെത്ര പരസ്പരം വിമര്‍ശിച്ചാലും ഞങ്ങളില്‍ നിന്നും വരുന്ന പ്രൊഡക്ട് ഒന്നാണ്. അല്ലാന്നുണ്ടെങ്കില് അച്ഛനും അമ്മയും പാപ്പുവുമൊക്കെ നല്ല ക്രിട്ടിക്കാണ്. അവര്‍ ഞങ്ങളെയാണ് എടുത്തിട്ട് അലക്കാറ്. വീട്ടില്‍ പോവുമ്പോള്‍ ഞങ്ങള്‍ ഒറ്റക്കെട്ടാണ് എന്നായിരുന്നു അഭിരാമി പറഞ്ഞത്.
അഭിരാമി ആണ് എല്ലാത്തിനും തന്റെ ബലം എന്നാണ് അമൃത പറയുന്നത്. മധുര്‍മയുടെ വരികളും സംഗീത സംവിധാനവും ചെയ്തിട്ടുള്ളത് അഭിരാമിയാണ്. ഇത് ഞങ്ങളുടെ വലിയ ഒരു സ്വപ്നമാണ്, അമൃതം തിരിച്ചിട്ടതാണ് മധുര്‍മ. അമൃതം അമൃതമാണ് എങ്ങനെ തിരിച്ചിട്ടാലും അത് അമൃതമായിരിക്കും. പാട്ടിന് എന്ത് പേരിടും എന്ന് ചിന്തിച്ചിരുന്നു അങ്ങനെയാണ് പേര് വന്നത്. പാട്ടില്‍ കാണിക്കുന്ന ലോകത്തിന് എന്ത് പേരിടുമെന്ന് ആലോചിച്ചപ്പോഴായിരുന്നു അഭി മധുര്മയെക്കുറിച്ച് പറഞ്ഞത്. പാട്ട് പ്രൊഡക്ഷന്‍സ് സൈഡില്‍ ക്രിയേറ്റീവ് കാര്യങ്ങളെല്ലാം വരുന്നത് അഭിരാമിയില്‍ നിന്നാണ് എന്നും അമൃത കൂട്ടിച്ചേര്‍ത്തു.