ഇപ്പോൾ ഓണം സെലിബ്രെറ്റ് ചെയ്യാൻ അമൃതയ്ക്ക് എങ്ങനെ കഴിയുന്നു

നിരവധി ആരാധകർ ഉള്ള താരമാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സ്റ്റിംഗറിൽ വന്ന നാൾ മുതൽ തന്നെ അമൃതയ്ക്ക് ആരാധകർ ഏറെ ആണ്. നിരവധി ആരാധകരെ ആണ് അമൃത തന്റെ സംഗീതത്തിൽ കൂടി സ്വന്തമാക്കിയത്. വർഷങ്ങൾക്ക് ഇപ്പുറം ഇന്നും ആരാധകർ ഏറെയാണ് താരത്തിന്. അമൃതം ഗമയ എന്ന മ്യൂസിക്ക് ബാൻഡുമായി മുന്നോട്ട് പോകുകയാണ് അമൃത ഇപ്പോൾ. അമൃതയുടെ സഹോദരി അഭിരാമിയും അമൃതയ്ക്ക് ഒപ്പം ഉണ്ട്. എന്നാൽ അടുത്തിടെ ദയ അശ്വതി അമൃതയ്ക്ക് എതിരെ വിമർശനങ്ങളുമായി എത്തിയിരിക്കുന്നു. എന്നാൽ അമൃത ദയയ്ക്ക് എതിരെ പരാതിയും കൊടുത്തിരുന്നു.

രണ്ടു ദിവസത്തിന് മുൻപ് അമൃത ഒരു ഓണം ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതിനു ദയ അശ്വതി ഒരു കമെന്റുംഇട്ടിരുന്നു . അച്ഛൻ മരിച്ചിട്ട്  ദിവസങ്ങൾ അല്ലെ ആയോള്, അപ്പോൾ ഇങ്ങനെ ഓണം ആഘോഷിച്ച് നടക്കാൻ എങ്ങനെ കഴിയുന്നു എന്നുമാണ് ദയ അശ്വതി പറഞ്ഞത്. എന്നാൽ അമൃതയുടെ സഹോദരി അഭിരാമി ഇതിനെതിരെ വന്നിരുന്നു താൻ ഇങ്ങനെ കമെന്റ് ചെയ്യാൻ പാടില്ല എന്ന് ദയയോട് പറയുകയും അവർ ആ കമെന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി ഇവർ തന്റെ ചേച്ചി അഭിരാമിയെ വ്യക്തി ഹത്യ ചെയ്യുന്ന രീതിയിൽ ഉള്ള പ്രവർത്തികൾ ആണ് ചെയ്യുന്നത്. അതിന്റെ തെളിവുകളും തങ്ങളുടെ കയ്യിൽ ഉണ്ടെന്നും അഭിരാമി പറഞ്ഞു.

എന്നാൽ സഹികെട്ടപ്പോൾ ആണ് ഇപ്പോൾ ഇവർക്ക് എതിരെ പരാതി കൊടുക്കുന്നത്. ഞങ്ങളുടെ ജോലിയുടെ ഭാഗമായി ഇത്തരത്തിൽ ഉള്ള പല ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഞങ്ങളുടെ വ്യക്തിജീവിതവുമായി താരതമ്യം ചെയ്യരുത് എന്നും അച്ഛന്റെ വേര്‍പാടിന് ശേഷം ഞങ്ങള്‍ മൂന്നു പേരും അനുഭവിയ്ക്കുന്ന അവസ്ഥ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെങ്കിലും അവര്‍ക്ക് മനസ്സിലാക്കാം എന്നും ഇവർ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയില്ല എന്നുമാണ് അഭിരാമി പറയുന്നു.

Devika Rahul