ഇന്ന് അനുഭവിക്കുന്ന വേദന നാളെ ശക്തി നല്‍കും!! അമൃതയുടെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍!

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന മുഖമാണ് ഗായിക അമൃത സുരേഷിന്റേത്. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് താരം പ്രണയം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയപ്പോള്‍ പലതരം വിവാദങ്ങളും വിമര്‍ശനങ്ങളും അമൃതയെ തേടി എത്തിയിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച വിവരമാണ് ഗോപി സുന്ദറും അമൃത സുരേഷും ആരാധകരെ അറിയിച്ചത്.

അതിന് ശേഷം പൊതു സംഗീത പരിപാടിയിലും ഇരുവരും ഒന്നിച്ചെത്തി. നടന്‍ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഇപ്പോഴാണ് അമൃതയുടെ പേര് വിമര്‍ശനങ്ങളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. താരത്തിന് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നവര്‍ പലപ്പോഴും അത് അവരുടെ സ്വകാര്യ ജീവിതവും തീരുമാനവും ആണെന്ന കാര്യവും മറന്നു പോകുന്നുണ്ട്.

ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയായി തന്റെ ഒരു വീഡിയോ പങ്കുവെച്ച താരത്തിന്റെ പോസ്റ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന വേദന നാളെ നിങ്ങള്‍ക്ക് ആവശ്യമായ ശക്തിയാകും എന്ന് കുറിച്ചുകൊണ്ടാണ് അമൃത സുരേഷ് തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഒന്നും ത്യജിക്കരുത് എന്നും എന്തെങ്കിലും നിങ്ങള്‍ ത്യജിക്കാന്‍ തയ്യാറാകുമ്പോള്‍ നിങ്ങള്‍ ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞവരെ കുറിച്ച് ഓര്‍ക്കുക എന്നാണ് അമൃത പറയുന്നത്. പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം അമൃതയുടെ പോസ്റ്റുകളും മറ്റ് വിശേഷങ്ങളും എല്ലാം വൈറലായി മാറുകയാണ്. താരത്തിന്റെ ഈ വര്‍ക്കൗട്ട് വീഡിയോയും ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.

Aswathy