Malayalam Article

അന്ധനായ അധ്യാപകനെ പരിഹസിച്ച് വീഡിയോ എടുത്ത സംഭവം ; ക്ഷമിക്കാമെന്ന്  ഡോ. പ്രിയേഷ്‌

വീഡിയോ പുറത്തു വന്നതിനു പിന്നാലെ 6 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഡോ പ്രിയേഷിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണു കോളജ് അധികൃതർ ഈ നടപടി സ്വീകരിച്ചത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയേയും കോളജ്‌ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്‌.മഹാരാജാസ്‌ കോളജില്‍ കാഴ്‌ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്തു വന്നിരിക്കുകയാണ് അധ്യാപകന്‍ ഡോ.പ്രിയേഷ്‌. കഴിഞ്ഞ ദിവസമാണു വിദ്യാർത്ഥികൾ ക്ലാസ്‌ മുറിയില്‍ വച്ചു പ്രിയേഷിനെ അപമാനിക്കുന്നതെന്ന തരത്തില്‍ വീഡിയോകള്‍ പുറത്തു വന്നത്‌. കോളേജില്‍ വച്ച്‌ ഇങ്ങനെയൊരു സംഭവം പ്രതീക്ഷിച്ചിരുന്നില്ലെന്നും കുട്ടികള്‍ തെറ്റു തിരുത്തുമെന്നാണു പ്രതീക്ഷയെന്നും പ്രിയേഷ്‌ പറയുന്നു. സംഭവം നിര്‍ഭാഗ്യകരമാണ്‌. അവര്‍ ഷൂട്ട്‌ ചെയ്യുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതും താന്‍ അറിഞ്ഞിരുന്നില്ല. അധ്യാപകനെന്ന നിലയ്‌ക്കു തനിക്കു കൂടി സാമൂഹിക ഉത്തരവാദിത്തമുണ്ട്‌. അതിലുള്‍പ്പെട്ട കുട്ടികളെ തെറ്റു മനസിലാക്കി തിരിച്ചു കൊണ്ടു വരണമെന്നും പ്രിയേഷ്‌ പറഞ്ഞു.കാഴ്‌ചയില്ലാത്തതിന്റെ ബുദ്ധിമുട്ട്‌ അതനുഭവിച്ചവര്‍ക്കേ മനസിലാകൂ. ഒരു മണിക്കൂര്‍ കുട്ടികളെ പഠിപ്പിക്കാന്‍ രണ്ടുമണിക്കൂര്‍ കമ്പ്യുട്ടറില്‍ വായിച്ചു കേട്ടു തയാറെടുക്കണം.

അത്രയൊക്കെ ബുദ്ധിമുട്ടി ക്ലാസെടുക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം കുട്ടികളുടെ ഭാഗത്തു നിന്നുണ്ടാകുന്നതു വിഷമം ഉണ്ടാക്കും.സംഭവിച്ചതില്‍ വിഷമമുണ്ടെന്നു വിദ്യാര്‍ത്ഥികള്‍ വന്നു പറഞ്ഞിരുന്നു. അവരോടു ക്ഷമിക്കാന്‍ തയാറാണ്‌. അതേ സമയം, തന്നെ തങ്ങള്‍ ചെയ്‌തതു തെറ്റാണെന്നവര്‍ മനസിലാക്കിയാല്‍ മതി. കാഴ്‌ച പരിമിതിയുള്ള ഒരു അധ്യാപകനും ഇത്തരമൊരു അനുഭവം ഇനിയുണ്ടാകരുതെന്നും പ്രിയേഷ്‌ പറഞ്ഞു.വീഡിയോ പുറത്തുവന്നതിനു പിന്നാലെ 6 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു. ഡോ പ്രിയേഷിന്റെ പരാതിയുടെ അടിസ്‌ഥാനത്തിലാണു കോളജ് അധികൃതർ ഈ നടപടി സ്വീകരിച്ചത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സമിതിയേയും കോളജ്‌ അധികൃതര്‍ നിയോഗിച്ചിട്ടുണ്ട്‌. കാഴ്‌ച പരിമിതിയുള്ള അധ്യാപകനായ പ്രിയേഷ്‌ ക്ലാസെടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ മൊബൈലില്‍ കളിക്കുകയും അലക്ഷ്യമായി നടക്കുകയും അദ്ദേഹത്തെ പിന്നില്‍ ചെന്നു പരിഹസിക്കുകയും കസേര  മാറ്റുകയും ചെയ്യുന്ന വീഡിയോ ആണു സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. നിരവധി പേര് സംഭവത്തെ വിമർശിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. ഈ വിദ്യാർത്ഥികൾക്കെതിരെ കടുത്ത വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നു വന്നിരുന്നു. കടുത്ത ശിക്ഷാ നടപടികൾ തന്നെ ഇവർക്ക് എതിരെ എടുക്കണം എന്നായിരുന്നു മിക്ക ആളുകളും ആവശ്യപ്പെടുന്നത്.

Revathy