Categories: Film News

‘ഒരു ബയോ പിക്ക് എങ്ങനെ ആകരുതെന്നതിനുള്ള ഉത്തമ ഉദാഹരണം, സമയം നഷ്ടമായതിന്റെ നിരാശയും വേട്ടയാടിയാല്‍ തെറ്റ് പറയാനാവില്ല’

ക്രിസ്റ്റഫര്‍ നോളന്റെ സംവിധാനത്തിലെത്തിയ ഓപ്പണ്‍ഹെയ്മറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആറ്റം ബോംബിന്റെ പിതാവായ ഓപ്പണ്‍ഹെയ്മറുടെ ബയോപികാണ് ചിത്രം. ചിത്രം നോളന്റെ മാസ്റ്റര്‍ പീസാണെന്ന് പ്രേക്ഷകര്‍ പറയുന്നു. കൊമേഴ്സ്യല്‍ സാധ്യതകള്‍ കുറച്ച് ബയോപികെന്ന നിലയില്‍ ഒരു ക്ലാസ് ചിത്രമാണ് നോളന്‍ ചെയ്തിരിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകര്‍ കുറിച്ചു. അതേസമയം സ്ലോ പേസിലാണ് ചിത്രം പോകുന്നതെന്നും മനസിലാക്കാന്‍ ഒന്നുകൂടി കാണണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സ്ഫോടനത്തിന്റെ രംഗം ഗംഭീരമാക്കി മേക്ക് ചെയ്തിട്ടുണ്ടെന്നും ചിത്രം തിയേറ്ററില്‍ തന്നെ കാണണമെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു ബയോ പിക്ക് എങ്ങനെ ആകരുതെന്നതിനുള്ള ഉത്തമ ഉദാഹരണം, സമയം നഷ്ടമായതിന്റെ നിരാശയും വേട്ടയാടിയാല്‍ തെറ്റ് പറയാനാവില്ല’ എന്നാണ് അനഘ് പ്രസാദ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

രസകരമായ എന്നാല്‍ ഗൗരവമുള്ള ഒരു puzzle പരിഹരിക്കുന്നത് പോലെ ഫോളോവിങ്ങും,മെമെന്റോയും പ്രേക്ഷകനെ പിടിച്ചിരുത്തി.
സ്വപ്നങ്ങളെ പറ്റിയുള്ള തിയറികളില്‍
ഭാവന കലര്‍ത്തി അത് അഭ്രപാളിയില്‍ വിരിഞ്ഞപ്പോള്‍ പ്രേക്ഷര്‍ ആ ക്രാഫ്റ്റിന്
മുന്നില്‍ അന്തം വിട്ടിരുന്നുപോയി.
ഒപ്പം ഹാന്‍സ് സിമ്മറുടെ അകമ്പടിയോടെ
പശ്ചാത്തല സംഗീതം രോമാഞ്ചമുണര്‍ത്തി.
എന്നാല്‍ വിസ്മയങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല എന്നത് പോലെയായിരുന്നു ഇന്റര്‍സ്റ്റെല്ലാറിന്റെ
വരവും.അതായിരുന്നു പൂര്‍ണ്ണത.
ക്രിസ്റ്റഫര്‍ നോളന്‍ ആയിടയ്ക്ക് ഒരു
അഭിമുഖത്തില്‍ പറഞ്ഞത്; നമ്മള്‍ ജീവിക്കുന്ന ഈ കൊച്ച് ഭൂമിക്ക് പുറത്തേക്കുള്ള വിസ്മയങ്ങളെകുറിച്ചും,
സ്‌പേസ് ട്രാവലിനെ പറ്റിയും തമോഗര്‍ത്തങ്ങളെ പറ്റിയും എനിക്കുണ്ടായ കൗതുകം ഈ സിനിമയിലൂടെ ഇത് കാണുന്ന മനുഷ്യരിലേക്കും പകരണം.’ എന്നായിരുന്നു.
എന്നാല്‍ അത് മാത്രമാകാതെ തന്റെ സിനിമകളിലൊക്കെയും കഥാപാത്രങ്ങള്‍
നമ്മളിലേക്കും പലതരത്തില്‍ ഇമോഷണലി കണക്റ്റടാകുന്നു.
കോബിന് തന്റെ ദൗത്യം പൂര്‍ത്തിയാക്കി
തന്റെ വീട്ടിലേക്ക് മടങ്ങി തന്റെ കുട്ടികളെ
കാണേണ്ടതുണ്ട്.ടൈം ഡയലേഷന്റെ ദൈര്‍ഖ്യത്താല്‍ ദശാബ്ദങ്ങള്‍ നീളുന്ന ഗോളാന്തര യാത്രയ്ക്കിടയിലും അച്ഛന്‍ മകള്‍ സ്‌നേഹത്തിന്റെ ബോണ്ടാണ് എക്കത്തിന്റെയും കാതല്‍.
എന്നാല്‍ പിന്നീട് എന്തൊ സംഭവിച്ചു.
ഡണ്‍കീര്‍ക്കിലേക്കും,ടെനെറ്റിലേക്കും
വരുമ്പോള്‍ തന്റെ പതിവ് ശൈലിയും,
ടൈം ഇന്‍വേര്‍ഷന്‍ ഒക്കെ പയറ്റുന്നുണ്ടെങ്കിലും എവിടെ ഒക്കെയൊ
ഒരു താളപ്പിഴ അനുഭവപ്പെടുന്നു.
എന്നാല്‍ അപ്പോഴേക്കും നോളന്‍ എന്നത്
ഒരു ബ്രാന്‍ഡ് ആയി മാറിയത് കൊണ്ട്
പ്രേക്ഷകരൊക്കെ അയാളെ കണ്ണടച്ചങ്ങ്
വിമര്‍ശിക്കാനും മടിക്കുന്നു.
ഇനി ഇപ്പോഴത്തെ ഓപ്പണ്‍ഹൈമറിലേക്ക്
കടന്നാലും അത് തന്നെയാണ് സ്ഥിതി.
റബ്ബര്‍ ബാന്റ് പോലെ മൊത്തം മൂന്ന് മണിക്കൂര്‍ ഉള്ളതില്‍ ആദ്യത്തെ ഒരുമണിക്കൂര്‍ തന്നെ കാര്യത്തിലേക്ക്
ഇപ്പൊ കടക്കും എന്ന രീതിയില്‍ നല്ല
രീതിയില്‍ മുഷിപ്പിച്ച് കൊണ്ടോയ്.
ഇടയ്ക്ക് ആളുകള്‍ ഉറങ്ങാതിരിക്കാന്‍
ബോംബിന്റെ ശബ്ദം ഇടും.ഇജ്ജാതി
ബ്രില്യന്‍സ്.കിലിയന്‍ മര്‍ഫി ഉള്‍പ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനം മികച്ച് നിന്നു.ഒരു ബയോ പിക്ക്
എങ്ങനെ ആകരുത് എന്നതിനുള്ള ഉത്തമ
ഉദാഹരണവും സമയം നഷ്ടമായതിന്റെ
നിരാശയും നിങ്ങളെ വേട്ടയാടിയാല്‍
തെറ്റ് പറയാനിവില്ല.പടം കഴിഞ്ഞപ്പോഴേക്കും എന്റെ അടുത്തിരുന്ന ഐറിന്‍ ചാച്ചിപ്പോയ്.

Gargi