കുഞ്ഞുങ്ങൾ തിരയിൽപെട്ട വീഡിയോയുമായി അഞ്ജലി നായർ

ആങ്കറിങ്, മോഡലിംഗ് എന്നീ രംഗങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് അഞ്ജലി നായർ. ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആണ് താരത്തിന് ലഭിച്ചതെങ്കിലും പോക പോകെ താരത്തെ തേടി മികച്ച വേഷങ്ങൾ എത്തുകയായിരുന്നു. പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തന്നെ അഞ്ജലി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ്. സോഷ്യൽ മീഡിയയിൽ  സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അവ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. അനീഷ് ഉപാസന ആണ് താരത്തിനെ ആദ്യ ഭർത്താവ്.

അനീഷിൽ നിന്ന് വിവാഹമോചനം നേടിയ താരം പിന്നീട് അജിത്തിനെ വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അടുത്തിടെ താരത്തിന് ഒരു കുഞ്ഞും ജനിച്ചിരുന്നു. സന്തോഷകരമായ ജീവിതം ആണ് താരം ഇപ്പോൾ നയിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ അഞ്ജലി പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കടൽ തീരത്ത് രണ്ടു  മക്കൾക്കും ഒപ്പം സമയം ചിലവിടുന്നതിനിടയിൽ ആണ് അപ്രതീക്ഷിതമായ ഒരു അപകടം ഉണ്ടാകുന്നത്. ഭർത്താവ് അജിത്ത് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. കടൽ തീരത്ത് കുഞ്ഞുങ്ങളുമായി കളിച്ച് കൊണ്ടിരിക്കുകയായിരുന്നു അഞ്ജലി.

എന്നാൽ അപ്രതീക്ഷിതമായി ഇവർക്ക് അരികിലേക്ക് ശക്തമായ തിര വരുകയായിരുന്നു. പെട്ടന്ന് അഞ്ജലി തന്റെ കുഞ്ഞുങ്ങളെ മുറുകെ പിടിക്കുകയും ഇളയ കുഞ്ഞിനെ ഉയർത്തി പിടിക്കുകയും ചെയ്തു. അപ്പോഴേക്കും അജിത്തും ഓടിവന്നു മക്കളെ പിടിച്ചത് കൊണ്ട് വലിയ അപകടം ഒഴിവായി. എന്നാൽ ഈ വീഡിയോ അഞ്ജലി പണി പാളി എന്ന തലക്കെട്ടോടെ പങ്കു വെച്ചത്. നിരവധി പേരാണ് അഞ്ജലിയെ ഈ വീഡിയോ കണ്ടു വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞുമായി കടൽതീരത്ത് പോകുമ്പോൾ ശ്രദ്ധിക്കണം, കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചോ, നിങ്ങൾക്കറിഞ്ഞൂടെ ഏത് നിമിഷവും തിര വരുമെന്ന കൊച്ച് കുഞ്ഞിനെ വെച്ച് കോപ്രായം കാണിക്കുന്നോ?, മോൾക്ക് എന്തെങ്കിലും പറ്റിയോ  തുടങ്ങിയ കമെന്റുകളാണ് പോസ്റ്റിന് വരുന്നത്.