അയൽവാസികളുമായി നയൻതാര സ്ഥിരം പ്രശ്നമുണ്ടാക്കാറുണ്ട്, അനന്തൻ

തെന്നിന്ത്യൻ താര റാണിയും ലേഡി സൂപ്പർ സാറുമൊക്കെ ആണെങ്കിലും നയൻതാരയ്ക്ക് വിവാദങ്ങളൊഴിഞ്ഞ സമയമില്ല. ഒന്നിന് പിറകെ ഒന്നായി നയൻതാരയെ തേടി വിവാദങ്ങളും ​ഗോസിപ്പുകളും എത്താറുണ്ട്. താൻ വെറുതെ വീട്ടിലിരുന്നാലും എന്തെങ്കിലും പ്രശ്നങ്ങൾ തന്നെ തേടി വരുമെന്നാണ് നയൻതാര മുൻപൊരിക്കൽ പറഞ്ഞത്. അതേസമയം മുൻകോപമാണ് പലപ്പോഴും നയൻതാരയ്ക്ക് അപകടമുണ്ടാക്കാറുള്ളത്. നിരവധി തവണ താരത്തിന്റെ ദേഷ്യം സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. മാധ്യമങ്ങൾക്ക് മുമ്പിൽ നയൻതാരയെ അധികം കാണാത്തതിന് കാരണവും ഇത് തന്നെയാണ്. സിനിമ കഴിഞ്ഞാൽ തന്റെ കുടുംബ ജീവിതത്തിനാണ് നയൻതാര ഇപ്പോൾ ശ്രദ്ധ നൽകുന്നത്. സിനിമകളുടെ പ്രൊമോഷൻ വേലകളിലോ അല്ലെങ്കിൽ സിനിമാ ലോകത്തെ മറ്റു പാർട്ടികളിലോ മറ്റോ നയൻതാരയെ കാണാറില്ല. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള മറ്റു ചില വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. നയൻ‌താര താമസിക്കുന്ന അപാർട്മെന്റിലെ അയൽവാസികളുമായി താരം പ്രശ്നത്തിലാണെന്നാണ് വിവരം.

nayanthara_1697027477_3211221685684296067_61216654041

തമിഴ് മാധ്യമപ്രവർത്തകൻ അന്തനൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുൻശുണ്ടികാരിയായ നയൻതാരയെ അയൽവാസികൾ സഹിക്കുകയാണെന്ന് അന്തനൻ പറയുന്നു. അന്തണന്റെ സുഹൃത്ത് നയൻതാര താമസിക്കുന്ന അപ്പാർട്മെന്റിലുണ്ട്. ആ സുഹൃത് മുഖാന്തിരമാണ് താനീ വിവരങ്ങൾ ഒക്കെ അറിഞ്ഞതെന്നും അന്തമാൻ പറയുന്നുണ്ട്. ഇതേ സുഹൃത്തിന്റെ കുടുംബാം​ഗങ്ങൾ നാട്ടിൽ നിന്ന് വന്നു. ആ കൂട്ടത്തിൽ കുട്ടികളെല്ലാമുണ്ട്. സ്വിമ്മിം​ഗ് പൂളിൽ കുളിക്കണമെന്ന് കുട്ടികൾക്ക് ആ​ഗ്രഹമുണ്ടായി . അവിടെ പോയപ്പോൾ നയൻതാര രണ്ട് കുട്ടികളെയും കൊണ്ട് ഇരിക്കുന്നുണ്ട്. ഈ കുട്ടികൾ പൂളിൽ കളിച്ച് ആസ്വദിക്കവെ അത് വീഡിയോ എടുത്തു. ക്യാമറ തിരിച്ചപ്പോൾ നയൻതാരയുടെ കുട്ടികളും അതിൽ പതിഞ്ഞുവെന്നും ആ സമയം ഓടി വന്ന നയൻതാര ഫോൺ പിടിച്ച് വാങ്ങി എല്ലാവരെയും ആട്ടിപ്പായിച്ചുവെന്നുമാണ് സുഹൃത് പറഞ്ഞതായി മാധ്യമപ്രവർത്തകൻ പറയുന്നത് . കരഞ്ഞ് കൊണ്ടു വന്ന സുഹൃത്തിന്റെ കുട്ടികൾ നയൻതാര വിരട്ടി വിട്ടെന്ന് പറഞ്ഞു. എന്നാൽ സുഹൃത്തും കുടുംബവും നയന്താരയോട് വഴക്കിന് പോയില്ല.

Nayanthara

എന്നാൽ അപ്പാർട്മെന്റിൽ ഒരു പരാതിനൽകിയെന്നും അന്തനാൻ പറയുന്നു. ഇത് മാത്രമല്ല മറ്റു നിരവധി പ്രശ്നങ്ങൾ നയൻ‌താര അപ്പാർട്മെന്റിൽ ഉണ്ടാകാറുണ്ടെന്നും ഇയാൾ പറയുന്നു. ഇതിലെ മറ്റാെരു കാര്യം നയൻതാരയ്ക്ക് 50-60 ചെരുപ്പുകളുണ്ട്. ഇത് വീട്ടിനുള്ളിൽ വെക്കില്ല. അപാർട്മെന്റിന് പുറത്ത് ഇങ്ങനെ ചെരുപ്പ് വെക്കുന്നത് അടുത്തുള്ളവർക്ക് ദേഷ്യമുണ്ടാക്കുന്നുണ്ട്. ഈ ചെരുപ്പുകൾ ഉള്ളിൽ വെച്ച് കൂടെ എന്ന് ചോദിച്ചതിന് നയൻതാര അത് വലിയ പ്രശ്നമാക്കി . വീട്ടിലെ ജോലിക്കാർക്ക് ഈ ചെരുപ്പുകൾ‌ തുടച്ച് വെക്കണം. ഡെലിവറി ബോയ്സുമായും നയൻതാരയ്ക്കും പ്രശ്നമുണ്ടെന്ന് അന്തനൻ പറയുന്നു. നയൻതാരയുടെ അപാർട്മെന്റിലേക്ക് കയറാൻ പോലും ഡെലിവറി ബോയ്സ് ഭയപ്പെടുന്നു. അപ്പാർട് മെന്റിലേക്ക് വരുന്നവരെയെല്ലാം വഴക്ക് പറയുന്നു. ഇതെല്ലാം എവിടെ പോയി അവസാനിക്കും എന്നറിയില്ല എന്നും അന്തനൻ പറയുന്നു. അവരുടെ മക്കളെ ആരും ശല്യപ്പെടുത്താൻ പാടില്ല. അടുത്ത് പോയാൽ പോലും വഴക്കിടുന്നു. പോയസ് ​ഗാർഡനിൽ ബാഷ്യം അപാർ‌ട്മെന്റിൽ ഒരു വലിയ വീട് നയൻതാര വാങ്ങിയിട്ടുണ്ട്. ആ വീട്ടിലേക്ക് ഇതുവരെയും മാറിയിട്ടില്ല.

NAYANTHARA (3)

നയൻതാരയും കുടുംബവും ആ വീട്ടിലേക്ക് മാറട്ടെയെന്നാണ് അപാർട്മെന്റിലുള്ളവർ പ്രാർത്ഥിക്കുന്നതെന്നും അന്തനൻ പറയുന്നു. നേരത്തെ താമസിച്ച അപാർട്മെന്റിലും ഇത് പോലുള്ള പ്രശ്നങ്ങൾ നയൻതാരയുണ്ടാക്കിയെന്നും അന്തനൻ പറയുന്നു. നേരത്തെയും നയൻതാരയ്ക്കെതിരെ അന്തനൻ രം​ഗത്ത് വന്നിട്ടുണ്ട്. മക്കൾ പിറന്ന ശേഷം ഷൂട്ടിം​ഗിന് പ്രത്യേക നിബന്ധനകളുണ്ടെന്ന് അന്ന് അന്തനൻ പറഞ്ഞു. 11 മണിക്കേ ഷൂട്ടിം​ഗിന് എത്തൂ. വീടിന് 20 കിലോ മീറ്ററിന് അപ്പുറത്ത് ഷൂട്ടിം​ഗിനെത്തില്ല എന്നീ നിബന്ധനകളാണ് നടിക്കുള്ളതെന്നും അന്തനൻ പറഞ്ഞു. പതിനൊന്ന് മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്നത് എങ്ങനെ ശരിയാകുമെന്നും ഇന്റസ്ട്രി എങ്ങനെയാണ് ഇത്തരം നിബന്ധനകൾ സമ്മതിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും അന്തനൻ ചോദിച്ചിരുന്നു. ഇത്തരം നിബന്ധനകൾ കാരണം നയൻതാരയ്ക്ക് സിനിമകൾ കുറയുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.