അതിനു ശേഷം എല്ലാം നേരിട്ടത് ഒറ്റയ്ക്കായിരുന്നു, വിവാഹശേഷം ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് അനന്യ!

നിരവധി സിനിമകളിലൂടെ മലയാളി ചലച്ചിത്ര ആസ്വാദകര്‍ക്ക് സുപരിചിതയായ താരമാണ് അനന്യ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഇന്നും അനന്യ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേഷകരുടെ മനസ്സിൽ ഉണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്നെ താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.  ആഞ്ജനേയനുമായുള്ള വിവാഹം വലിയ വിവാദം ആയിരുന്നു. രണ്ടാം വിവാഹമാണ് ആഞ്ജനേയന്റെത് എന്നാണു ഒരു വിഭാഗം ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന്റേത് രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞുകൊണ്ടാണ് താൻ വിവാഹം കഴിച്ചത് എന്നും അനന്യ പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.

ഇപ്പോൾ വിവാഹശേഷം താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അനന്യ. അതികം ആരെയും അറിയിക്കാതെ പെട്ടന്ന് നടത്തിയ വിവാഹം ആയിരുന്നു ഞങ്ങളുടേത്. അത് കൊണ്ട് തന്നെ  പല തരത്തിൽ ഉള്ള ഗോസിപ്പുകൾക്ക് ഞങ്ങൾ ഇരയാകേണ്ടി വന്നു. വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല എന്നും അത് കൊണ്ട് വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയ ഞാൻ കൊച്ചിയിൽ ഒറ്റയ്ക്ക് ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് എന്നൊക്കെ ഉള്ള കഥകൾ വന്നിരുന്നു. ഇതൊക്കെ തീർത്തും വ്യാജമായ കാര്യം ആണ്. ഞാനും ആഞ്ജനേയനും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ആഞ്ജനേയൻ രണ്ടാം വിവാഹം ആണ് കഴിക്കുന്നത് എന്നും എനിക്കും വീട്ടുകാർക്കും അറിയാമായിരുന്നു. എന്റെ അഭിപ്രായത്തിൽ പ്രണയിച്ച് വിവാഹിതർ ആകുന്നതാണ് നല്ലത്. കാരണം നമ്മുടെ പങ്കാളി ആകാൻ പോകുന്ന ആളിനെ കൂടുതൽ മനസ്സിലാക്കാൻ പ്രണയത്തിൽ കൂടി കഴിയും.

ananya new happiness

വിവാഹശേഷം ആഞ്ജനേയനും ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിരുന്നു. പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കണം എന്നത് എന്റെ വാശി ആയിരുന്നു. അത് കൊണ്ട് തന്നെ ആ പ്രതിസന്ധികളിൽ എല്ലാം ഞാൻ ഒറ്റയ്ക്ക് നിന്നാണ് പൊരുതിയത് എന്നും അനന്യ പറഞ്ഞു.

 

 

 

 

 

 

 

Sreekumar

Recent Posts

‘പൊലീസ് എങ്ങനെ ഒരു കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റുന്നു’; സാത്താന്റെ ട്രെയ്ലർ പുറത്തുവിട്ടു

കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…

4 hours ago

ഭവതരിണിയെ കൊണ്ട് റെക്കോഡ് ചെയ്യിക്കാനിരുന്നതാണ്, ഒരുമണിക്കൂറിന് ശേഷം അവള്‍ ലോകത്ത് നിന്ന് വിടവാങ്ങി!! ഹൃദയഭേദകമായ കുറിപ്പുമായി യുവന്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം, ദ ഗോട്ട് എന്ന ചിത്രം.…

8 hours ago

പച്ച മനുഷ്യനോടുള്ള സ്‌നേഹാദരവ്!! ഹൃദയങ്ങള്‍ കീഴടക്കി ദിവ്യ എസ് അയ്യര്‍

ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…

9 hours ago

അനശ്വരയായി കുഞ്ഞ് എയ്ഞ്ചല്‍!! യുകെയില്‍ അന്തരിച്ച നാലുവയസ്സുകാരിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…

10 hours ago

സുധിയുടെ പാതയില്‍ രേണുവും; കോളേജ് വിദ്യാര്‍ഥിനിയായി അരങ്ങിലേക്ക്

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…

12 hours ago

പലപ്പോഴും സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയാണ് അഭിരാമി സുരേഷ്

ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…

13 hours ago