അതിനു ശേഷം എല്ലാം നേരിട്ടത് ഒറ്റയ്ക്കായിരുന്നു, വിവാഹശേഷം ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് അനന്യ!

നിരവധി സിനിമകളിലൂടെ മലയാളി ചലച്ചിത്ര ആസ്വാദകര്‍ക്ക് സുപരിചിതയായ താരമാണ് അനന്യ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഇന്നും അനന്യ അവതരിപ്പിച്ച…

ananya about marriage

നിരവധി സിനിമകളിലൂടെ മലയാളി ചലച്ചിത്ര ആസ്വാദകര്‍ക്ക് സുപരിചിതയായ താരമാണ് അനന്യ. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. ഇന്നും അനന്യ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേഷകരുടെ മനസ്സിൽ ഉണ്ട്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തന്നെ താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.  ആഞ്ജനേയനുമായുള്ള വിവാഹം വലിയ വിവാദം ആയിരുന്നു. രണ്ടാം വിവാഹമാണ് ആഞ്ജനേയന്റെത് എന്നാണു ഒരു വിഭാഗം ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന്റേത് രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞുകൊണ്ടാണ് താൻ വിവാഹം കഴിച്ചത് എന്നും അനന്യ പറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.ananya

ഇപ്പോൾ വിവാഹശേഷം താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അനന്യ. അതികം ആരെയും അറിയിക്കാതെ പെട്ടന്ന് നടത്തിയ വിവാഹം ആയിരുന്നു ഞങ്ങളുടേത്. അത് കൊണ്ട് തന്നെ  പല തരത്തിൽ ഉള്ള ഗോസിപ്പുകൾക്ക് ഞങ്ങൾ ഇരയാകേണ്ടി വന്നു. വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല എന്നും അത് കൊണ്ട് വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയ ഞാൻ കൊച്ചിയിൽ ഒറ്റയ്ക്ക് ഫ്ലാറ്റിൽ ആണ് താമസിക്കുന്നത് എന്നൊക്കെ ഉള്ള കഥകൾ വന്നിരുന്നു. ഇതൊക്കെ തീർത്തും വ്യാജമായ കാര്യം ആണ്. ഞാനും ആഞ്ജനേയനും തമ്മിൽ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ആഞ്ജനേയൻ രണ്ടാം വിവാഹം ആണ് കഴിക്കുന്നത് എന്നും എനിക്കും വീട്ടുകാർക്കും അറിയാമായിരുന്നു. എന്റെ അഭിപ്രായത്തിൽ പ്രണയിച്ച് വിവാഹിതർ ആകുന്നതാണ് നല്ലത്. കാരണം നമ്മുടെ പങ്കാളി ആകാൻ പോകുന്ന ആളിനെ കൂടുതൽ മനസ്സിലാക്കാൻ പ്രണയത്തിൽ കൂടി കഴിയും.

ananya new happiness
ananya new happiness

വിവാഹശേഷം ആഞ്ജനേയനും ബോഡി ഷെയിമിങ് നേരിടേണ്ടി വന്നിരുന്നു. പ്രണയിച്ച ആളെ തന്നെ വിവാഹം കഴിക്കണം എന്നത് എന്റെ വാശി ആയിരുന്നു. അത് കൊണ്ട് തന്നെ ആ പ്രതിസന്ധികളിൽ എല്ലാം ഞാൻ ഒറ്റയ്ക്ക് നിന്നാണ് പൊരുതിയത് എന്നും അനന്യ പറഞ്ഞു.