Categories: Film News

അഭിനയത്തിനേക്കാൾ എനിക്കിഷ്ട്ടം അത് ചെയ്യുന്നതാണ്, മനസ്സ് തുറന്ന് അനാർക്കലി മരിക്കാർ!

ആനന്ദം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാർക്കലി മരക്കാർ. ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോൾ അഭിനയത്തിനെക്കാൾ തനിക്ക് താൽപ്പര്യം സിനിമയിൽ മറ്റൊരു ജോലി ചെയ്യാൻ ആണെന്ന് തുർന്ന് പറഞ്ഞിരിക്കുകയാണ് അനാർക്കലി. സിനിമയില്‍ ഫാഷന്‍ ഡിസൈനര്‍ ആകാന്‍ ആണ് തനിക്ക് ഏറെ താൽപ്പര്യം എന്നാണു അടുത്തിടെ ഒരു അഭിമുഖത്തിൽ താരം തുറന്നു പറഞ്ഞത്. ‘കോസ്റ്റ്യൂംസ് അനാര്‍ക്കലി മരിക്കാര്‍’ എന്ന ടൈറ്റില്‍ കാര്‍ഡ് ഒരു ദിവസം സ്‌ക്രീനിൽ തെളിഞ്ഞു വരുമെന്നും താരം പറയുന്നു.  കൂടാതെ തന്റെ മറ്റ് വിശേഷങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെച്ചു.
ആദ്യമായി കണ്ണാടി വെയ്ക്കുന്നത് പത്താം ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന സമയത് ആയിരുന്നു. ആ കാലം മുതലേ ‘ഫെമിനിച്ചീ’ എന്ന വിളി കേള്‍ക്കാൻ തുടങ്ങിയതാണ്.  സിനിമയില്‍ വന്നപ്പോള്‍ അത് കുറച്ച് കൂടുതലായി കേള്‍ക്കാൻ തുടങ്ങി.വട്ടമുഖയായതിനാലാണ് കണ്ണട ധരിക്കുന്നത്. മുഖം വട്ടമായതിനാൽ വലിയ കണ്ണടയാണ് ചേരുന്നത്.  എന്നാൽ ഈ രൂപം കണ്ടു ഒരിക്കലും ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടതല്ല. ഞാൻ ഒരു ഫെമിനിച്ചി തന്നെയാണ്. ഉള്ളിലുള്ള കാര്യം എവിടെയും തുറന്ന് പറയുന്ന സ്വഭാവമാണ് തന്റേത്.
ഒരുപാട് നാളുകളായുള്ള ആഗ്രഹമായിരുന്നു മുടിവെട്ടുക എന്നത്. വീട്ടിൽ അറിയാതെ ആണ് പ്ലസ് വൺ കഴിഞ്ഞപ്പോൾ മുടി വെട്ടിയത്. അപ്പോള്‍ കേള്‍ക്കേണ്ടി വന്നത് ബുദ്ധിജീവി ആണോ എന്ന ചോദ്യമാണ്. എന്നാൽ ഞാൻ അങ്ങനെ ഒരാൾ അല്ലായെന്ന് എന്നെ അറിയാവുന്നവർക്ക് നന്നായി അറിയാം.
വാപ്പ നിയാസ് മരിക്കാര്‍ ഫോട്ടോഗ്രാഫറായതിനാല്‍ കാമറയോടും ചിത്രങ്ങളോടും എനിക്കും താത്പര്യം അല്‍പം കൂടുതലാണ്. ലോക് ഡൗണ്‍ സമയത്ത് ഫോട്ടോഷോപ്പും ഇലസ്‌ട്രേഷനും പഠിച്ചു. ഇപ്പോൾ പഠിച്ച കാര്യങ്ങൾ ഒക്കെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

Rahul

Recent Posts

മോഹൻലാൽ, തരുൺ മൂർത്തി ചിത്രം ബെൻസ് വാസു! ആരാധകനുള്ള മറുപടിയുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട്  കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…

16 mins ago

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

3 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago