‘OTT റിലീസിന് ശേഷമുണ്ടായ ആക്രമണ കരിവാരിതേക്കലുകൾ ശക്തമായി നടന്നുകൊണ്ടിരിക്കുന്നപ്പോൾ പടം കാണാനിരുന്നത് അല്പം സംശയത്തോടെ’

anas fb post about varshangalku sesham movie
Follow Us :

ബ്ലോക്ക്ബസ്റ്റർ മലയാളം സിനിമ ‘വർഷങ്ങൾക്ക് ശേഷം’ ഒടിടി റിലീസായി. വ്യാഴാഴ്ചയാണ് ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഒടിടിയിൽ എത്തിയത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി ഇങ്ങനെ വലിയതാര നിര അണിനിരക്കുന്ന ചിത്രം സോണി ലീവിലാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ 11ന് പുറത്തിറങ്ങിയ ചിത്രം ആവേശത്തിന് പിന്നിൽ വിഷു ബോക്സോഫീസിൽ രണ്ടാം സ്ഥാനത്തായിരുന്നു. ചിത്രം 50 കോടിയിലേറെ ബോക്സോഫീസിൽ നേടിയിരുന്നു. ചിത്രത്തിൻറെ ഒടിടി പ്രീസെയിൽ നേരത്തെ നടന്നിരുന്നില്ല. ഇതാണ് ചിത്രം ഒടിടിയിൽ വൈകാൻ ഇടയാക്കിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വർഷങ്ങൾക്ക് ശേഷം ‘ നല്ല സിനിമയാണ്. കല്ലെറിയാൻ മാത്രം മോശപ്പെട്ട സൃഷ്ടികളുടെ കൂട്ടത്തിൽപെടുത്തേണ്ടതല്ല ഈ സിനിമയെന്നാണ് അനസ് കാഞ്ഞിരപ്പള്ളി മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.

anas fb post about varshangalku sesham movie

കുറിപ്പ് വായിക്കാം

വർഷങ്ങൾക്ക് മുൻപ് ഒരു സിനിമ റിലീസായി കാണേണ്ടവരൊക്കെ കണ്ട് തീയറ്റർ വിട്ട് ആ സിനിമ പിന്നെയൊന്ന് കാണമെങ്കിൽ ‘വർഷങ്ങൾക്ക് ശേഷം’ ടിവിയിൽ വരുന്നത് കാത്തിരിക്കണം.
പടം കൊള്ളാമെങ്കിൽ നല്ല പടമെന്നും മോശമായാൽ അത്ര പോരാ എന്നുമുള്ള വാക്കുകളിൽ ഒതുങ്ങിയിരുന്നതുമാതാണ് പഴയകാല റിവ്യൂസ്. മുൻവിധികളില്ലാതെ സിനിമകൾ കണ്ടിരുന്ന അന്നൊക്കെ ആസ്വാദനം മാത്രമായിരുന്നു ലക്ഷ്യം..
പറഞ്ഞുവന്നത് മനപ്പൂർവ്വവും അല്ലാതെയുമൊക്കെയുള്ള ‘അഭിപ്രായ സ്വാതന്ത്ര്യ നിരൂപണക്കുറിപ്പുകൾ ‘ കാരണം കാണാതെ വിട്ട കുറേ സിനിമകളുടെ കൂട്ടത്തിൽ പെട്ടേക്കാമായിരുന്ന ‘വർഷങ്ങൾക്ക് ശേഷം ‘ എന്ന സിനിമയെക്കുറിച്ചായിരുന്നു
ഒ ടി ടി റിലീസിന് ശേഷമുണ്ടായ ആക്രമണ കരിവാരിതേക്കലുകൾ ശക്തമായി നടന്നുകൊണ്ടിരിക്കുന്നപ്പോൾ പടം കാണാനിരുന്നത് അല്പം സംശയത്തോടെ തന്നെയാണ്.
കുറച്ച് നാളുകളായി റിവ്യൂ നോക്കി മാത്രം സിനിമ കണ്ടിരുന്ന എനിക്ക് വീണ്ടും തെറ്റിപ്പോയേനെ.. നല്ല സിനിമയുടെ ആസ്വാദനം മാത്രമാണ് ലക്ഷ്യമെന്നുള്ളതിനാൽ തുടക്കം മുതൽക്കേ അതിനൊരു കോട്ടവും പറ്റിയില്ലെന്ന് മാത്രമല്ല രാത്രിയിൽ കണ്ടു കഴിഞ്ഞിട്ടും ചിലരൊക്കെ പറഞ്ഞ “ഉറക്കം വരവ് ” തീരെ ഉണ്ടായില്ല. കാരണം, മാറ്റങ്ങൾ ഉൾക്കൊണ്ട്‌ മികച്ച സൃഷ്ടികളുമായി ‘വർഷങ്ങൾക്ക് ശേഷം വരുന്ന പഴയ പുലികളെക്കുറിച്ച് ചിന്തിക്കാനുള്ള വകുപ്പുകൾ തന്നിട്ടാണ് സിനിമ അവസാനിച്ചത്.
‘വർഷങ്ങൾക്ക് ശേഷം ‘ നല്ല സിനിമയാണ്. കല്ലെറിയാൻ മാത്രം മോശപ്പെട്ട സൃഷ്ടികളുടെ കൂട്ടത്തിൽപെടുത്തേണ്ടതല്ല ഈ സിനിമ.