Categories: Film News

അവിടെ നടക്കുന്നതിന്റെയും പറയുന്നതിന്റെയും കുറച്ച് ഭാഗങ്ങൾ മാത്രമാണ് പ്രേക്ഷകരെ കാണിക്കുന്നത്!

പല ഭാക്ഷകളിൽ ആയി നടന്നുകൊണ്ടിരിക്കുന്ന റീലിറ്റി ഷോ ആണ് ബിഗ് ബോസ്. മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ആയാണ് പരുപാടി നടന്നുകൊണ്ടിരിക്കുന്നത്.  മലയാളത്തിൽ വലിയ പിന്തുണയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 3. മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ഏഞ്ചൽ കഴിഞ്ഞ ആഴ്ച പുറത്തായിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി വന്ന താരം മികച്ച പ്രകടനം ആണ് പരുപാടിയിൽ കാഴ്ചവെച്ചിരുന്നത്. ആലപ്പുഴ സ്വദേശിയായ താരം തന്റെ ആദ്യ ദിവസം മുതൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. താരത്തിന് വേണ്ടത്ര പക്വതയും ലക്ഷ്യവും ഇല്ല എന്നാണ് മറ്റു മത്സരാർത്ഥികൾ ആരോപിച്ചിരുന്നത്. ഇപ്പോൾ പരുപാടിയിൽ നിന്ന് പുറത്ത് വന്ന താരം ലൈവിൽ എത്തി പറഞ്ഞ കാര്യങ്ങൾ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

എയ്ഞ്ചൽ വന്നപ്പോൾ തന്നെ പരുപാടിയിൽ മറ്റൊരു മത്സരാർത്ഥിയായ അഡോണിയുമായി പ്രണയത്തിൽ ആണെന്ന താരത്തിലെ വാർത്തകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ അഡോണി തന്റെ ലവർ അല്ല എന്നും അവൻ എന്റെ നല്ലൊരു സുഹൃത്ത് മാത്രം ആണെന്നും എനിക്ക് ഒരു ലവർ ഉണ്ടെന്നുമാണ് എയ്ഞ്ചൽ പറഞ്ഞത്. മാത്രവുമല്ല അഡോണിയും മറ്റൊരു റിലേഷനിൽ ആണ്. അവിടെ സംഭവിക്കുന്നത് എന്താണെന്ന് വ്യക്തമായി കാണിക്കാതെ പല പല ഭാഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടുള്ള വീഡിയോ ആണ് പുറത്ത് വിടുന്നത്.

ഒരു വിഡിയോയിൽ താൻ പറ എന്ന് പറഞ്ഞത് ഉമ്മ ആയിരുന്നില്ല അവന്റെ ലവറിന്റെ പേര് ആയിരുന്നു. എന്നാൽ ആ സംഭവം പുറത്ത് വന്നപ്പോൾ ഉമ്മ എന്നായി. അവനോട് താ എന്ന് പറഞ്ഞത് പ്രോമിസ് ആയിരുന്നു. തലയും വാലും കാണിക്കാതെ ചാനൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഭാഗങ്ങൾ മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നും താരം ലൈവിലൂടെ പറഞ്ഞു. മണിക്കുട്ടനെ കുറിച്ച് ഞാൻ വെറുതെ അപ്പോൾ തമാശ പറഞ്ഞതാണ്. എന്നാൽ അത് പുറത്ത് വന്നപ്പോൾ മറ്റൊരു രീതിയിൽ ആയി. ഞാൻ അന്നും ഇന്നും സ്നേഹിക്കുന്നത് ഒരാളെ മാത്രമാണ് എന്നും ഏഞ്ചൽ പറഞ്ഞു. ഇതോടെ ബിഗ് ബോസ്സിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്.

Sreekumar R