Film News

ആഞ്ജലീന ജോളിയെ വെല്ലുവിളിച്ച് മുൻ ഭർത്താവ് ബ്രാഡ് പിറ്റ്; ‘ശാരീരികമായി ഉപദ്രവിച്ചുവെന്ന് തെളിയിക്കൂ’, നിയമപോരാട്ടം

ലോസ് ഏഞ്ചൽസ്: തനിക്ക് എതിരെയുള്ള ​ഗുരുതര ആരോപണം കോടതിയിൽ തെളിയിക്കാൻ ആഞ്ജലീന ജോളിയെ വെല്ലുവിളിച്ച് മുൻ ഭർത്താവ് ബ്രാഡ് പിറ്റ്. ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്ന ആരോപണമാണ് ബ്രാഡ് പിറ്റിനെതിരെ മുൻപ് ആഞ്ജലീന ജോളി ഉന്നയിച്ചിരുന്നത്.
ദമ്പതികളായിരുന്ന കാലത്ത് ഇരുവരുടെയും ഉടമസ്ഥതയിലുള്ള ഒരു ഫ്രഞ്ച് വൈനറിയുടെ ഷെയർ വിറ്റതുമായി ബന്ധപ്പെട്ട കേസിലാണ് നിയമ പോരാട്ടം നടക്കന്നത്.

ഇതിനിടെയിലാണ് പുതിയ ആരോപണങ്ങളും ഉയർന്ന് വന്നത്. വ്യാഴാഴ്ചയാണ് ആഞ്ജലീന ജോളി കോടതിയിൽ രേഖകൾ സമർപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2016ൽ ഫ്രാൻസിൽ നിന്ന് ലോസ് ഏഞ്ചൽസിലേക്കുള്ള കുടുംബത്തിൻ്റെ വിമാന യാത്രയ്ക്ക് മുമ്പ് തന്നെ ബ്രാഡ് പിറ്റ് ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്നാണ് ആഞ്ജലീന ജോളി ആരോപണം ഉന്നയിച്ചത്. 2019ലാണ് ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും തമ്മിൽ ഔദ്യോഗികമായി വേർപിരിഞ്ഞത്.

ആഞ്ജലീന ജോളിയും അവരുടെ കമ്പനിയായ നൗവലും ചേർന്ന് ബ്രാഡ് പിറ്റിന് കൂടി പങ്കാളിത്തമുള്ള വൈനറിയുടെ പങ്ക് രഹസ്യമായി വിറ്റുവെന്നാണ് കേസിൽ നടന്റെ ആരോപിച്ചത്. 2021 ഇത് സംബന്ധിച്ച് ഉണ്ടാക്കിയ കരാർ ആഞ്ജലീന ലംഘിച്ചെന്നും ബ്രാഡ് പിറ്റ് ആപരോപിക്കുന്നു. ടെനുട്ട് ഡെൽ മോണ്ടോ വൈൻ ഗ്രൂപ്പിന് 2021 ഒക്‌ടോബറിൽ ആഞ്ജലീന ജോളി നടത്തിയ വൈനറി വിൽപ്പന സ്റ്റേ ചെയ്യണമെന്നാണ് നടന്റെ ആവശ്യം.

Ajay Soni