Film News

ക്രിഞ്ച് പടമെന്ന് ഒരു വിഭാ​ഗം പ്രേക്ഷകർ, എന്നിട്ടും മിഡിൽ ക്ലാസ് യുവാവിന്റെ റൊമാൻ്റിക് ചിത്രത്തിന് നല്ല അഭിപ്രായം; കളക്ഷൻ ഇങ്ങനെ

വിജയ് ദേവരകൊണ്ടയും മൃണാൽ താക്കൂറും ഒന്നിച്ച ഫാമിലി സ്റ്റാർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. പരശുറാം സംവിധാനം ചെയ്ത ചിത്രം മിഡിൽ ക്ലാസ് യുവാവിൻറെ റൊമാൻ്റിക് ഫാമിലി ഡ്രാമയാണ്. ചിത്രത്തിന് സമിശ്രമായ റിവ്യൂവാണ് ബോക്സോഫീസിൽ ലഭിക്കുന്നത്. അതേ സമയം ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ‘ഫാമിലി സ്റ്റാർ’ പുറത്തിറങ്ങിയത്. ആദ്യ ദിനം തന്നെ ചിത്രം 5.75 കോടി രൂപ നേടിയതായാണ് റിപ്പോർട്ട്. വിജയ് ദേവേരകൊണ്ടയുടെയും മൃണാൽ താക്കൂറിൻ്റെയും ചിത്രം ഏപ്രിൽ 5 വെള്ളിയാഴ്ച 38.45 ശതമാനം തെലുങ്കിൽ തീയറ്റർ ഒക്യുപെൻസി നേടി. തമിഴിൽ 15.31 ശതമാനമായിരുന്നു തീയറ്റർ ഒക്യുപെൻസി.

സോഷ്യൽ മീഡിയ അവലോകനങ്ങൾ അനുസരിച്ച് ‘ഫാമിലി സ്റ്റാർ’ സമിശ്രമായ പ്രതികരണങ്ങൾ നേടുന്നുണ്ട്. പ്രേക്ഷകരിൽ ഒരു വിഭാഗം ചിത്രം ക്രിഞ്ചാണെന്നും ചില ഭാഗങ്ങൾ ക്ലീഷേയാണെന്നുമെക്കെ പോസ്റ്റ് ചെയ്യുന്നുണ്ട്. സിനിമ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്നില്ലെന്നും ഒരു വിഭാഗം പരാതിപ്പെടുന്നു.

2022 ൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കെ യു മോഹനനാണ് ഛായാ​ഗ്രഹണം.കലാസംവിധാനം: എ.എസ് പ്രകാശ്, എഡിറ്റർ: മാർത്താണ്ഡം കെ വെങ്കിടേഷ്, പി.ആർ.ഒ: പി.ശിവപ്രസാദ്, മാർക്കറ്റിംഗ് : ട്രെൻഡി ടോളി (ദിലീപ് & തനയ്) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. വാർത്താ പ്രചാരണം പി ശിവപ്രസാദ്.

Ajay Soni