എന്തൊരു മാറ്റമാണ് ഈ അനിഖയ്ക്ക്, ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിലേക്ക് എത്തിയ താരമാണ് അനിഖ സുരേന്ദ്രൻ. മമ്മൂട്ടി, തല അജിത്, നയൻ‌താര എന്നിവരുടെ മകളായി അഭിനയിച്ച് കയ്യടി വാങ്ങിയ ബാല നടിയാണ് അനിഖ, ബേബി അനിഖ എന്നാണ് താരത്തിന്റെ പേര്, എന്നാൽ താൻ ബാല താരം അല്ല ഇപ്പോൾ വളർന്നു, അനഘ എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ട്ടം എന്ന് അനഘ പറഞ്ഞിരുന്നു, അടുത്തിടെ മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം.

ആസിഫ് അലിയുടെയും മംമ്ത മോഹന്‍ദാസിന്റെയും മകളായിട്ടാണ് ചിത്രത്തിലെത്തിയത്. കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം റേസ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളിലൊക്കെ അനിഖശ്രദ്ധേയമായ വേഷം ചെയ്തു.ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്.അത് ക്ലിക്കായി.തുടര്‍ന്ന് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ അഭിനയിച്ചു.തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. ഒന്ന് രണ്ടു ചിത്രങ്ങളിൽ ഇതിനോടകം താരം നായികയായി അഭിനയിച്ചും കഴിഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായ അനിഖ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്ക് വിമർശനവുമായി എത്തുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ വിമർശനങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ല എന്ന് അനിഖ പറയാറുമുണ്ട്. ഇപ്പോഴിതാ അനിഖ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെക്ക ചില ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അവസരം കിട്ടാൻ വേണ്ടി എന്തും ചെയ്തൊണം, പഴയ അനിഖ തന്നെയാണോ ഇത്? തുണിയുടെ അളവ് കുറച്ചാൽ അവസരം കൂടുമെന്നാണോ കരുതുന്നത് തുടങ്ങി പതിവ് പോലെ തന്നെ നിരവധി കമെന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ ഇതിനോടൊന്നും അനിഖ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Devika Rahul