വിശപ്പിന്റെ വിളി വരുമ്പോൾ നമ്മൾ എന്ത് കാര്യവും ചെയ്തു പോകും!

ആങ്കറിങ്, മോഡലിംഗ് എന്നീ രംഗങ്ങളിലൂടെ സിനിമയിലെത്തിയ താരമാണ് അഞ്ജലി നായർ. ആദ്യമൊക്കെ ചെറിയ വേഷങ്ങൾ ആണ് താരത്തിന് ലഭിച്ചതെങ്കിലും പോക പോകെ താരത്തെ തേടി മികച്ച വേഷങ്ങൾ എത്തുകയായിരുന്നു. പ്രേക്ഷക ശ്രദ്ധ നേടുന്ന തരത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് തന്നെ അഞ്ജലി വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ്. അടുത്തിടെ ആണ് അഞ്ജലിയും ഭർത്താവ് അനീഷ് ഉപാസനയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്ത പുറത്ത് വന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ അഞ്ജലിക്ക് അവസരം ലഭിച്ചിരുന്നു. ഇപ്പോൾ ദൃശ്യത്തിലെ തന്റെ കഥാപാത്രത്തിനേയും തന്റെ ജീവിതത്തെയും ഒക്കെ കുറിച്ച് മനസ്സ് തുറക്കുകയാണ് അഞ്ജലി നായർ. അഞ്ജലി നായരുടെ വാക്കുകൾ ഇങ്ങനെ,

Anjali-Nair

നല്ല കഥാപാത്രങ്ങൾ എന്നെ തേടി ഇനിയും വന്നാൽ അതിന്റെ കാരണം ദൃശ്യം 2 തന്നെയാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം നല്ല കഥാപാത്രങ്ങൾ അല്ല വരുന്നത് എങ്കിലും എനിക്ക് അത് ചെയ്തെ പറ്റു. സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിയാണ് ഞാൻ ജീവിതച്ചത്. എനിക്ക് ലോൺ തന്ന ബാങ്കിലെ മാനേജർമാർക്ക് അറിയാം എത്ര തവണ ലോൺ മുടങ്ങിയിട്ടുണ്ടെന്നു. തവണ തിരിച്ചടയ്ക്കാൻ കഴിയാത്തത് കൊണ്ട് എന്റെ കാർ സി സി കാർ എടുത്ത് കൊണ്ട് പോയിട്ടുണ്ട്. അത്യാവശ്യത്തിന് പണയം വെച്ച എന്റെ മോളുടെ മാലയും കമ്മലും പണം തിരിച്ചടക്കാൻ കഴിയാഞ്ഞതിന്റെ പേരിൽ ജപ്‌തി ചെയ്തു പോയിട്ടുണ്ട്.

Anjali Nair

അവസരങ്ങൾക്ക് വേണ്ടിയോ ഉൽഘാടനങ്ങൾക്ക് വേണ്ടിയോ ഞാൻ ഒരു അഡ്ജസ്റ്റ്മെന്റിനോ വഴിവിട്ട രീതിയിലോ പോകാൻ ആഗ്രഹിക്കാത്ത ഒരാൾ ആണ് ഞാൻ. അത് എന്നെ അടുത്തറിയാവുന്നവർക്ക് അറിയാം. വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഞാൻ ജീവിക്കുന്നത്. പ്രാധാന്യം ഉള്ള റോൾ ആണെങ്കിലും പ്രാധാന്യം കുറവുള്ള റോൾ ആണെങ്കിലും നമുക്ക് ഒരു വരുമാനം ആണ് ഉണ്ടാകുന്നത്. സംവിധായകർ വിളിക്കുമ്പോൾ പ്രാധാന്യക്കുറവാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറിയാൽ ആ റോൾ ചെയ്യാൻ വേറെ ഒരുപാട് പേരുണ്ട്. ഞാൻ അത് വേണ്ടെന്നു വെച്ചാൽ നഷ്ട്ടം എനിക്ക് മാത്രം ആന്നെനും അഞ്ജലി പറഞ്ഞു.

 

 

 

 

 

Rahul

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

10 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

11 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

11 hours ago