2014ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെയാണ് അണിനിരന്നത്. അഞ്ജലി മേനോൻ എന്ന സംവിധായികയെ മലയാളികൾക്കിടയിൽ ശ്രദ്ധേയയാക്കിയ ചിത്രം കൂടിയായിരുന്നു ബാംഗ്ലൂർ ഡേയ്സ്. ബാംഗ്ലൂർ ഡെയ്സിന്റെ ക്ലൈമാക്സിൽ ചിത്രീകരിച്ചിരിക്കുന്നത് യഥാർഥ സൂപ്പർ ക്രോസ് റേസിങ് മത്സരമാണെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഇപ്പോൾ സംവിധായിക അഞ്ജലി മേനോൻ. അങ്ങനെയൊരു റേസ് സെറ്റിട്ട് ചെയ്യാനുള്ള ബജറ്റ് ആ സമയത്ത് ഇല്ലായിരുന്നുവെന്നും. അതുകൊണ്ട് പുണെയിൽ നടന്ന റേസിങ് മത്സരമാണ് ക്ലൈമാക്സിൽ കാണിക്കുന്നതെന്നും അഞ്ജലി മേനോൻ പറഞ്ഞു. ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിങ്ങിനെപ്പറ്റി ഞാൻ ഒരുപാട് സംസാരിച്ചിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ വലിയൊരു റേസ് ഉണ്ട്. സത്യത്തിൽ അങ്ങനെയൊരു റേസ് ചിത്രീകരിക്കാനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ആ സമയത്ത് പുണെയിൽ ഇതുപോലൊരു സൂപ്പർക്രോസ് ടൂർണമെന്റ് നടക്കുന്നുണ്ടെന്ന കാര്യം ഞങ്ങൾ അറിയുന്നത്.
വൈകിട്ട് ഏഴു മുതൽ പത്തു വരെയാണ് സൂപ്പർക്രോസ് റേസ് നടക്കുന്നത്. അന്നത്തെ നാഷനൽ ചാംപ്യനായ അരവിന്ദിനെയാണ് റേസിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ അവിടെയെത്തി റേസ് ചിത്രീകരിക്കാനുള്ള തയാറെടുപ്പുകളൊക്കെ നടത്തി. നിർഭാഗ്യവശാൽ ആദ്യ റേസിൽ അരവിന്ദ് പരാജയപ്പെട്ടു. എനിക്കും ആകെ വിഷമമായി. നമ്മുടെ ഹീറോയാണ് അയാൾ. അദ്ദേഹം പരാജയപ്പെട്ടാൽ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. ആകെ രണ്ട് റേസ് ആണ് അരവിന്ദിനുണ്ടായിരുന്നത്. ആദ്യ റേസും അവസാന റേസും. ഞങ്ങളുടെ ക്യാമറാമാനും ആവേശത്തിലായിരുന്നു. മുഴുവന്‍ ഫോക്കസും അരവിന്ദിനു നേരെ അതുകൊണ്ട് റേസിനിടയിലുള്ള കുറച്ച് സമയങ്ങളിൽ ക്യാമറാമാൻ ഉണ്ടായിരുന്നില്ല. ലാസ്റ്റ് റേസ് ആണ് ഇനി ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യവശാൽ ക്യാമറ ക്രൂ അത് കൃത്യമായി പ്ലാൻ ചെയ്തു. ആ റേസിൽ അരവിന്ദ് വിജയിച്ചു. അതേ കഥാപാത്രം തോൽക്കുകയും ജയിക്കുകയും ചെയ്യുന്ന ഫൂട്ടേജ് ആണ് ഞങ്ങൾക്കവിടെ നിന്നു ലഭിച്ചത്. ഞങ്ങൾ അത് ഒരുമിച്ച് എഡിറ്റ് ചെയ്തു. റേസിന്റെ തുടക്കത്തിൽ അജു പരാജയപ്പെടുന്നതായും അവസാനം അവൻ വിജയിക്കുന്നതായും കാണിക്കുവാനായി.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…