Categories: Film News

നല്ലവേഷം തരാമെന്നു പറഞ്ഞാണ് വിളിപ്പിച്ചത്, എന്നാൽ ചതിക്കപ്പെട്ടു!

നിരവധി സിനിമകളിലൂടെ മലയാളികളുടെ മുന്നിലെത്തിയ താരമാണ് അഞ്ചു അരവിന്ദ്. സഹനടിയായും കൂട്ടുകാരിയാണ് എല്ലാം വര്ഷങ്ങളായി മലയായികളുടെ മുന്നിൽ എത്തുന്ന താരം ഇതിനോടകം അറുപതിൽ അതികം ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. സിനിമയിൽ മാത്രമല്ല, നിരവധി ടെലിവിഷൻ പാരമ്പരകളിലും അഞ്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിൽ സജീവമായ താരം പെട്ടന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുകയായിരുന്നു. ഏകദേശം ഇരുപതോളം വർഷങ്ങൾക്ക് ശേഷം അഞ്ചു അഭിനയ ലോകത്തിലേക്ക് വീണ്ടും തിരികെ വന്നിരുന്നു.

Anju Aravind

സിനിമയിലും സീരിയലുകളിലും മാത്രമല്ല നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും അഞ്ചു സജീവമായിരുന്നു. ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. സിനിമയിൽ നിന്നും തനിക്ക് അങ്ങനെ മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അഞ്ചു പറഞ്ഞത്. എന്നാൽ സീരിയലുകളിൽ നിന്നും തനിക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു.
പലപ്പോഴും നല്ല കഥാപാത്രങ്ങൾ ആണെന്ന് പറഞ്ഞു ക്ഷണിച്ചിട്ടു അവിടെ ചെന്നിട്ട് അപമാനിക്ക പെട്ടിട്ടുണ്ട്. മുഴുനീള കഥാപാത്രം ആണെന്ന് പറഞ്ഞു വിളിപ്പിച്ചിട്ട് ഒരാഴ്ച കൊണ്ട് മുഴുവൻ രംഗങ്ങളും ഷൂട്ട് ചെയ്തിട്ട് പറഞ്ഞു വിട്ടിട്ടുണ്ട്. അഭിനേതാവ് എന്ന നിലയിൽ നമ്മളോട് ഒരു വാക്ക് പോലും പറയാതെ പെട്ടെന്ന് ഒരു ദിവസം കഥാപാത്രത്തെ പരമ്പരയിൽ നിന്നും അപ്രത്യക്ഷം ആക്കിയിട്ടുണ്ട്. അങ്ങനെ മടുത്തപ്പോൾ ആണ് സീരിയൽ ഉപേക്ഷിച്ചതും ഒരു ഡാൻസ് സ്കൂൾ തുടങ്ങിയതും. ഇപ്പോൾ മുഴുവൻ നാല് ഡാൻസ് സ്കൂൾ ഉണ്ടെന്നും താരം പറഞ്ഞു.
Anju Aravind Images

കുടുംബസമേതം ഇപ്പോൾ ബാംഗ്ലൂരിൽ ആണ് താരം ഇപ്പോൾ താമസിക്കുന്നത്. താരത്തിന് ഒരു മകൾ കൂടി ഉണ്ട്.

Devika Rahul