നിന്റെ അമ്മയെയും പെങ്ങളെയും പോലെ തന്നെ ചരക്കു തന്നെയാണ് ഞാനും, കിടിലൻ മറുപടിയുമായി അഞ്ചു അരവിന്ദ്!

നിരവധി സിനിമകളിലൂടെ മലയാളികളുടെ മുന്നിലെത്തിയ താരമാണ് അഞ്ചു അരവിന്ദ്. സഹനടിയായും കൂട്ടുകാരിയാണ് എല്ലാം വര്ഷങ്ങളായി മലയായികളുടെ മുന്നിൽ എത്തുന്ന താരം ഇതിനോടകം അറുപതിൽ അതികം ചിത്രങ്ങളിൽ ആണ് അഭിനയിച്ചത്. സിനിമയിൽ മാത്രമല്ല, നിരവധി ടെലിവിഷൻ പാരമ്പരകളിലും അഞ്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിലും സീരിയലുകളിലും മാത്രമല്ല നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും അഞ്ചു സജീവമായിരുന്നു. സിനിമയിൽ സജീവമായ താരം പെട്ടന്ന് സിനിമയിൽ നിന്നും അപ്രത്യക്ഷം ആകുകയായിരുന്നു. ഏകദേശം ഇരുപതോളം വർഷങ്ങൾക്ക് ശേഷം അഞ്ചു അഭിനയ ലോകത്തിലേക്ക് വീണ്ടും തിരികെ വന്നിരുന്നു.

Anju Aravind Images

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ പങ്കുവെച്ച ഒരു പോസ്റ്റിനു ലഭിച്ച മോശം കമെന്റും അതിനു താരം നൽകിയ മറുപടിയും ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. അഞ്ചു കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനാണ് ഒരു ഞരമ്പാണ് മോശം കമെന്റുമായി എത്തിയത്. ‘സൂപ്പർ ചരക്ക്, ക്യാഷ് മുടക്കിയാലും നഷ്ട്ടം വരില്ല’ എന്നാണ് താരത്തിന് ലഭിച്ച ഒരു കമെന്റ്. ഇതിനാണ് അഞ്ചു തക്ക മറുപടി കൊടുത്തത്. ‘അതേ സുഹൃത്തേ, തന്റെ അമ്മയെയും പെങ്ങളെയും പോലെ തന്നെ ഞാനും സൂപ്പർ ചരക്ക് തന്നെയാണ്’ എന്നാണ് താരം നൽകിയ മറുപടി. ഇതിന്റെ സ്ക്രീൻ ഷോട്ടും അഞ്ചു തന്നെ പങ്കുവെക്കുകയും ചെയ്തു. കഷ്ടം… ഓരോരുത്തരുടെയും കാഴ്ചപ്പാട്…. ന്തായാലും നല്ല റിപ്ലൈ കൊടുക്കാൻ സാധിച്ചു എന്ന കുറിപ്പോടെയാണ് അഞ്ചു സ്ക്രീൻ ഷോട്ട് ആരാധകരുമായി പങ്കുവെച്ചത്.

Anju Aravind

നിരവധി പേരാണ് അഞ്ജുവിനെ അഭിനന്ദിച്ച് കൊണ്ട് എത്തിയത്. ഈ മറുപടി ആണ് ഉചിതം, fake ID ആണ്, എന്തായാലും good reply, power varatte, തുടങ്ങി നിരവധി കമെന്റുകൾ ആണ് താരത്തിന്റെ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ വരുന്ന മോശം കമെന്റുകൾക്ക് ആദ്യമൊക്കെ നടിമാർ മറുപടി കൊടുത്തില്ലായിരുന്നുവെങ്കിലും ഇപ്പോൾ തക്ക മറുപടി തന്നെയാണ് ഇത്തരത്തിൽ ഉള്ള ഞരമ്പൻമാർക്ക് നടികൾ കൊടുക്കുന്നത്. അതൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യും.

 

 

 

 

 

Devika Rahul