പാട്ട് മാത്രമല്ല..! അഞ്ചു ജോസഫിന് അഭിനയവും വഴങ്ങും..!! സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് താരം!

പ്രമുഖ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് അഞ്ജു ജോസഫ്. ഇപ്പോഴിതാ തനിക്ക് പാട്ട് മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന് പുതിയ സിനിമയിലൂടെ. റോയ് എന്ന സിനിമയിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഗായിക ആയിരുന്ന താന്‍ എങ്ങനെ അഭിനയ രംഗത്തേക്ക് എത്തി എന്നതിനെ കുറിച്ചാണ് അഞ്ജു പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…

‘റോയ്’ യുടെ അസോസിയേറ്റ് ഡയറക്ടര്‍ ബിപിന്‍ ചേട്ടന്‍ എന്റെ സുഹൃത്താണ്. ‘നിനക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടോ’ എന്ന് ഒരു ദിവസം ചേട്ടന്‍ ചോദിച്ചു. വെറുതേ ചോദിച്ചതാണെന്നു കരുതി, ‘ആ ചേട്ടാ…പിന്നെന്താ…വന്നാല്‍ ഞാന്‍ ചെയ്യും ചേട്ടാ’എന്നൊക്കെ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് പ്രൊഡക്ഷന്‍ ടീമില്‍ നിന്നു വിളിച്ച് കോസ്റ്റ്യൂമിന്റെ സൈസ് ചോദിച്ചപ്പോഴാണ് സംഗതി സീരിയസാണെന്ന് എനിക്കു മനസ്സിലായത്. അപ്പോള്‍ എനിക്കു കഥാപാത്രത്തെക്കുറിച്ചോ മറ്റോ യാതൊരു ധാരണയുമില്ല.

ഷൂട്ടിനു തലേന്നും ബിബിന്‍ ചേട്ടനെ വിളിച്ചു ‘ഞാനിതു വരെ അഭിനയിച്ചിട്ടില്ല. അറിയത്തില്ല. എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ മോശമാകില്ലേ’ എന്നൊക്കെ ചോദിച്ചു. ‘നീ ചെയ്യും എന്നു ഞങ്ങള്‍ക്കു കോണ്‍ഫിഡന്‍സുണ്ട്…അതുകൊണ്ടല്ലേ വിളിച്ചത്…ധൈര്യമായിട്ട് വാ..’ എന്നായിരുന്നു ചേട്ടന്റെ മറുപടി. എന്തായാലും പോയി. കഥാപാത്രം ഒരു യൂ ട്യൂബറുടേതായതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടിയില്ല. ‘റോയ്’ ചെയ്തു എന്നത് ‘അര്‍ച്ചന 31’ ന്റെ സംഗീത സംവിധായകന്‍ രജിത് പ്രകാശിന് അറിയാമായിരുന്നു.

‘ഇനി പടങ്ങള്‍ വന്നാല്‍ ചേച്ചി ചെയ്യുമോ’ എന്നു അവന്‍ ചോദിച്ചിരുന്നു. ‘നോക്കാം ടാ…’എന്നു ഞാനും പറഞ്ഞു. അങ്ങനെ ‘അര്‍ച്ചന 31’ ന്റെ ഓഡിഷനു വിളിച്ചു. സിനിമയില്‍ ചെയ്തതിന്റെ ഒരു ഭാഗമാണ് ഓഡിഷനും കിട്ടിയത്. ഞാനത് ഷൂട്ട് ചെയ്ത് അയച്ചു കൊടുത്തു. അവര്‍ക്ക് ഓക്കെയായി. അങ്ങനെയാണ് അര്‍ച്ചനയിലേക്കെത്തിയത്”.സത്യത്തില്‍ ഞാന്‍ ആദ്യം അഭിനയിച്ചത് സുരാജേട്ടന്‍ നായകനാകുന്ന ‘റോയ്’ എന്ന ചിത്രത്തിലാണ്. രണ്ടാമത്തെ ചിത്രമാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’. ആദ്യം റിലീസായത് ‘അര്‍ച്ചന’യാണെന്നെയുള്ളൂ.

 

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago