പാട്ട് മാത്രമല്ല..! അഞ്ചു ജോസഫിന് അഭിനയവും വഴങ്ങും..!! സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് താരം!

പ്രമുഖ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് അഞ്ജു ജോസഫ്. ഇപ്പോഴിതാ തനിക്ക് പാട്ട് മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന് പുതിയ സിനിമയിലൂടെ.…

പ്രമുഖ ചാനല്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗായികയാണ് അഞ്ജു ജോസഫ്. ഇപ്പോഴിതാ തനിക്ക് പാട്ട് മാത്രമല്ല അഭിനയവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന് പുതിയ സിനിമയിലൂടെ. റോയ് എന്ന സിനിമയിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഗായിക ആയിരുന്ന താന്‍ എങ്ങനെ അഭിനയ രംഗത്തേക്ക് എത്തി എന്നതിനെ കുറിച്ചാണ് അഞ്ജു പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്…

‘റോയ്’ യുടെ അസോസിയേറ്റ് ഡയറക്ടര്‍ ബിപിന്‍ ചേട്ടന്‍ എന്റെ സുഹൃത്താണ്. ‘നിനക്ക് അഭിനയത്തില്‍ താല്‍പര്യമുണ്ടോ’ എന്ന് ഒരു ദിവസം ചേട്ടന്‍ ചോദിച്ചു. വെറുതേ ചോദിച്ചതാണെന്നു കരുതി, ‘ആ ചേട്ടാ…പിന്നെന്താ…വന്നാല്‍ ഞാന്‍ ചെയ്യും ചേട്ടാ’എന്നൊക്കെ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് പ്രൊഡക്ഷന്‍ ടീമില്‍ നിന്നു വിളിച്ച് കോസ്റ്റ്യൂമിന്റെ സൈസ് ചോദിച്ചപ്പോഴാണ് സംഗതി സീരിയസാണെന്ന് എനിക്കു മനസ്സിലായത്. അപ്പോള്‍ എനിക്കു കഥാപാത്രത്തെക്കുറിച്ചോ മറ്റോ യാതൊരു ധാരണയുമില്ല.

ഷൂട്ടിനു തലേന്നും ബിബിന്‍ ചേട്ടനെ വിളിച്ചു ‘ഞാനിതു വരെ അഭിനയിച്ചിട്ടില്ല. അറിയത്തില്ല. എന്നെക്കൊണ്ടു ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ മോശമാകില്ലേ’ എന്നൊക്കെ ചോദിച്ചു. ‘നീ ചെയ്യും എന്നു ഞങ്ങള്‍ക്കു കോണ്‍ഫിഡന്‍സുണ്ട്…അതുകൊണ്ടല്ലേ വിളിച്ചത്…ധൈര്യമായിട്ട് വാ..’ എന്നായിരുന്നു ചേട്ടന്റെ മറുപടി. എന്തായാലും പോയി. കഥാപാത്രം ഒരു യൂ ട്യൂബറുടേതായതിനാല്‍ കൂടുതല്‍ ബുദ്ധിമുട്ടിയില്ല. ‘റോയ്’ ചെയ്തു എന്നത് ‘അര്‍ച്ചന 31’ ന്റെ സംഗീത സംവിധായകന്‍ രജിത് പ്രകാശിന് അറിയാമായിരുന്നു.

‘ഇനി പടങ്ങള്‍ വന്നാല്‍ ചേച്ചി ചെയ്യുമോ’ എന്നു അവന്‍ ചോദിച്ചിരുന്നു. ‘നോക്കാം ടാ…’എന്നു ഞാനും പറഞ്ഞു. അങ്ങനെ ‘അര്‍ച്ചന 31’ ന്റെ ഓഡിഷനു വിളിച്ചു. സിനിമയില്‍ ചെയ്തതിന്റെ ഒരു ഭാഗമാണ് ഓഡിഷനും കിട്ടിയത്. ഞാനത് ഷൂട്ട് ചെയ്ത് അയച്ചു കൊടുത്തു. അവര്‍ക്ക് ഓക്കെയായി. അങ്ങനെയാണ് അര്‍ച്ചനയിലേക്കെത്തിയത്”.സത്യത്തില്‍ ഞാന്‍ ആദ്യം അഭിനയിച്ചത് സുരാജേട്ടന്‍ നായകനാകുന്ന ‘റോയ്’ എന്ന ചിത്രത്തിലാണ്. രണ്ടാമത്തെ ചിത്രമാണ് ‘അര്‍ച്ചന 31 നോട്ട് ഔട്ട്’. ആദ്യം റിലീസായത് ‘അര്‍ച്ചന’യാണെന്നെയുള്ളൂ.