ഇവരൊക്കെ അരങ്ങുവാഴുന്ന ലോകത്ത് നല്ലനടപ്പ് ഉപദേശവുമായി ജീവിക്കുന്ന എണ്‍പതുകളിലെ വസന്തങ്ങളാണ് നല്ലത് പുള്ളേ..!

സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളായിരുന്ന മീശക്കാരനും ഫീനിക്‌സ് കപ്പിളും എല്ലാം വിവിധ കുറ്റകൃത്യങ്ങളില്‍ അറസ്റ്റിലാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്കെതിരെയുള്ള ട്രോളിന്റെ പെരുമഴയാണ്. ഇപ്പോഴിതാ ഇത്തരം സംഭവങ്ങളെ കുറിച്ച് അഞ്ജു പാര്‍വ്വതി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇത്തരം കൊള്ളരുതായ്മകള്‍ ചെയ്ത് ആളുകളെ കബളിപ്പിക്കുന്ന ഇവരൊക്കെ അരങ്ങു വാഴുന്ന ഈ കാലത്ത് നല്ലനടപ്പ്

ഉപദേശവുമായി ജീവിക്കുന്ന എണ്‍പതുകളിലെ വസന്തങ്ങളാണ് നല്ലതെന്ന് പറയുകയാണ് അഞ്ജു പാര്‍വ്വതി തന്റെ കുറിപ്പിലൂടെ. ഫേസ്ബുക്കില്‍ പങ്കുവെച്ച അഞ്ജുവിന്റെ കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. പ്രണയസുരഭിലമായ മാതൃകാ ദാമ്പതൃമെന്നു റീല്‍സിലൂടെ തെറ്റിദ്ധരിപ്പിച്ച് , ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട ഭാര്യയുടെ മരണവാര്‍ത്തയ്ക്കും റീല്‍സിട്ട മെഹ്നാസ്
വൈറല്‍ ടിപ്‌സ് തരാമെന്നു പറഞ്ഞ് മീശയ്ക്കുള്ളില്‍ കാന്താരികളെ കുരുക്കിയ വിനീത്.. താലി ജീവനേക്കാള്‍ വലുതെന്ന സ്റ്റേറ്റ്‌മെന്റ് നടത്തി

തേന്‍ക്കെണി ഒരുക്കിയ ദേവു! ഇവരൊക്കെ അരങ്ങുവാഴുന്ന ലോകത്ത്
റീല്‍സ് – ഫില്‍റ്റര്‍ – ഇന്‍സ്റ്റാ കലിപ്പന്‍ – കാന്താരി – യൂട്യൂബ് – ടിക് ടോക് അല്‍ഗുലുത്തുകള്‍ പ്രചാരമാവുന്നതിനും മുന്നേ ജീവിച്ച സുക്കറിന്റെ പറമ്പില്‍ രണ്ട് സെന്റ് വാങ്ങി വീട് വച്ച് അല്പസ്വല്പം ഏഷണി, ഇള്ളോളം പരദൂഷണം , ഇത്തിരിപ്പോലം നല്ലനടപ്പ് ഉപദേശവുമായി ജീവിക്കുന്ന എണ്‍പതുകളിലെ വസന്തങ്ങളാണ് നല്ലത് പുള്ളേ.. എന്നാണ് അഞ്ജു പാര്‍വ്വതി കുറിച്ചിരിക്കുന്നത്.

ന്യൂ ജെന്‍ ഇന്‍സ്റ്റാ ഐഡികള്‍ മൊത്തം പോലീസ് സ്റ്റേഷനുകളില്‍ കറങ്ങുമ്പോള്‍ എണ്‍പതുകളിലെ വസന്തങ്ങള്‍ സുക്കറിന്റെ ഫേസ്ബുക്കില്‍ സേഫായിട്ട് ഇരിക്കുന്നു എന്ന് കുറിച്ച് ഇവര്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.
ഈ കുറിപ്പ് ശരിവെച്ച്‌കൊണ്ട് നിരവധി കമന്റുകളാണ് പോസ്റ്റിന് വന്നിരിക്കുന്നത്.

അടുത്തിടെ പീഡനക്കേസില്‍ അറസ്റ്റിലായ മീശക്കാരന്‍ എന്നറിയപ്പെടുന്ന ടിക്ടോക്ക് താരത്തിന് പിന്നാലെ ധനകാര്യ സ്ഥാപന ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ വൈറല്‍ ദമ്പതികളുടെ വാര്‍ത്തയും കേരളക്കരയെ ഞെട്ടിച്ചിരുന്നു.

B4blaze News Desk

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

21 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

41 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

58 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago