സ്‌റ്റൈലിഷ് ലുക്കില്‍ അന്ന ബെന്‍..!! ഫോട്ടോകള്‍ തരംഗമാകുന്നു..!!

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളത്തിന്റെ മികച്ച നടി എന്ന ലേബലിലേക്ക് എത്തിയ താരമാണ് അന്ന ബെന്‍, അഭിനയത്തിലെ റിയാലിറ്റി തന്നെയാണ് അന്ന ബെന്‍ എന്ന കലാകാരിയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി മാറ്റുന്നത്. ഇപ്പോള്‍ മലയാള സിനിമാ രംഗത്തെ യുവ നടിമാരില്‍ മികച്ചൊരു താരം തന്നെയാണ് അന്ന ബെന്‍. ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായി എത്തിയ നാരദന്‍ ആണ് അന്ന ബെന്നിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ. സിനിമയും താരത്തിന്റെ അഭിനയവും പ്രശംസിക്കപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താരം പങ്കുവെച്ച പുതിയ ഫോട്ടോകളും തരംഗമായി മാറുകയാണ്. വളരെ സ്‌റ്റൈലിഷ് ആയും ഗ്ലാമറസ് ആയും ആണ് അന്ന ഈ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോഡേണ് ആയും പ്രത്യക്ഷപ്പെടാറുള്ള അന്നയുടെ ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ആണ് ലഭിക്കാറുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ഈ നടി. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും സന്തോഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

താരത്തിന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം നൈറ്റ് ഡ്രൈവ് ആണ്. റോഷന്‍ മാത്യു, ഇന്ദ്രജിത്ത് എന്നിവരും അഭിനയിച്ച ഈ ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അന്ന ബെന്നിന്റെ ഓരോ സിനികളേയും വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്.

Aswathy