കുമ്പളങ്ങി നൈറ്റ്സിലെ ബേബിമോള്‍ ആയി മലയാളി മനസില്‍ ഇടം പിടിച്ച നായികയാണ് അന്ന ബെന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധക മനസ്സില്‍ അന്ന കൂടുകൂട്ടി. ശേഷം ഹെലനിലും കപ്പേളയിലുമൊക്കെ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധേയയായ നായികയായി മാറി.
ഇപ്പോഴിതാ തമിഴിലേക്കും ചുവടുവച്ചിരിക്കുകയാണ് അന്ന. പി എസ് വിനോദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കൊട്ടുകാളിയിലൂടെയാണ് അന്നയുടെ തമിഴ് എന്‍ട്രി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം വ്യത്യസ്തമായ ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്.
അന്ന ബെന്‍ തന്നെയാണ് ടീസറിലെ ഹൈലൈറ്റ്. ഇത് അന്ന ബെന്‍ തന്നെയാണോ എന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്. സൂരിയാണ് ചിത്രത്തില്‍ നായകയാവുന്നത്. ശിവ കാര്‍ത്തികേയനാണ് കൊട്ടുകാളിയുടെ നിര്‍മ്മാണം. വിനോദ് രാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഛായാഗ്രഹണം ബി ശക്തിവേല്‍, എഡിറ്റിംഗ് ഗണേഷ് ശിവയുമാണ്.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…