എങ്ങനെ എങ്കിലും പുറത്തേക്ക് ചാടണം ; അന്നാ ബെന്നിന്റെ ആഗ്രഹം

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് അന്ന ബെൻ. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ കഴിഞ്ഞ അപൂർവം നടിമാരിൽ ഒരാളാണ് താരം. സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ടാണ് അന്ന ബെന്‍ പ്രേക്ഷക മനസ്സിൽ ഇടംനേടിയത്. 2019 ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെയാണ് അന്ന തന്റെ സിനിമ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ഒട്ടനവധി അവസരങ്ങള്‍ താരത്തെ തേടിയെത്തി.അതിനിടെ അതുല്യ നേട്ടങ്ങളാണ് അന്ന സ്വന്തമാക്കിയത്. അരങ്ങേറി നാല് വർഷം കഴിയുമ്പോൾ തന്നെ മികച്ച നടിക്കുള്ളതടക്കം രണ്ട് സംസ്ഥാന അവാര്‍ഡുകളാണ് അന്നയെ തേടി എത്തിയത്. ചെയ്ത സിനിമകളെല്ലാം വിജയിക്കുകയും പ്രമേയം കൊണ്ടും താരത്തിന്റെ പ്രകടനം കൊണ്ടും ശ്രദ്ധനേടുന്നതായി. ഇത്ര ചെറിയ സമയത്തിനുള്ളില്‍ ഇത്രയും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ച മറ്റൊരു നടിയുണ്ടാകില്ലെന്നുറപ്പാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ചും സ്വപ്ങ്ങളെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അന്ന ബെൻ. പഠിക്കുന്ന സമയത്ത് ഭാവിയിൽ എന്താകണമെന്ന് ഒരു ഐഡിയയും ഇല്ലാതിരുന്ന ആളാണ് താനെന്ന് അന്ന പറയുന്നു. പുറത്തു പോയി പഠിക്കണം എന്ന് ആഗ്രഹിച്ചെങ്കിലും അതിന് വീട്ടിൽ സമ്മതിച്ചില്ല. എന്നാൽ സിനിമയുടെ കാര്യത്തിൽ ഒന്നും എതിര് പറഞ്ഞില്ലെന്നും അന്ന ബെൻ പറയുന്നു. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് നടി മനസു തുറന്നത്‌. വലുതാകുമ്പോൾ എന്താകണം എന്ന ചോദ്യത്തിന് എനിക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നില്ല. എല്ലാവരും പറയുന്ന കൂട്ടത്തിൽ എന്തെങ്കിലും പറയുമെന്ന് മാത്രം.

ആർട്ട് റിലേറ്റഡ് കാര്യങ്ങൾ ഇഷ്ടമായത് കൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യണം എന്നായി പിന്നീട്. അഹമ്മദാബാദിൽ പോയി ആനിമേഷൻ പഠിക്കണം എന്നൊക്കെ ആയിരുന്നു ആഗ്രഹം, എനിക്ക് പറ്റിയതല്ലെന്ന് പിന്നീട് മനസിലായി. അതുകഴിഞ്ഞ് ഫാഷൻ ഡിസൈൻ ചെയ്യാമെന്നായി’, ‘അപ്പോഴൊക്കെ വീട്ടിൽ നിന്നും എങ്ങനെ എങ്കിലും പുറത്തേക്ക് ചാടണം എന്നതായിരുന്നു ആഗ്രഹം. കേരളത്തിന് പുറത്തേക്ക് പോകാൻ വേണ്ടിയാണ് ഈ കോഴ്സ് നോക്കിയത്. എന്നാൽ അപ്പൻ കൗണ്ടർ ചെയ്തു. കേരളത്തിൽ ഉള്ള എന്തെങ്കിലും പഠിക്കൂ എന്നായി. അങ്ങനെ എറണാകുളത്തെ സെന്റ് തെരേസാസ് കോളേജിൽ എത്തി. അത് ജീവിതത്തിലെ ഏറ്റവും നല്ല കാര്യമായി മാറി. ഡിഗ്രി പഠനം കഴിഞ്ഞു ബാംഗ്ലൂരിൽ ജോലി ചെയ്തു. രണ്ടുവർഷം വേണ്ടി വന്നു അതിന് അപ്പനെയും അമ്മയെയും കൺവിൻസ്‌ ചെയ്യാൻ. ഒരു വർഷം അവിടെ ജോലി ചെയ്തു. ആ സമയത്താണ് എനിക്ക് എന്താണ് ഇഷ്ടമെന്ന് മനസിലാകുന്നത്. അപ്പയും അമ്മയും ഭയങ്കര പ്രൊട്ടക്ടീവ് ആണ്. എന്റെ ജീവിതത്തിൽ എന്ത് നടക്കുന്നോ, നടക്കാൻ പോകുന്നോ അതെല്ലാം ഞാൻ അവരോട് തുറന്നു പറയും. സുഹൃത്തുക്കളൊക്കെ കള്ളത്തരങ്ങൾ പറഞ്ഞിട്ട് കാര്യങ്ങൾ ചെയുമ്പോൾ ഞാൻ, എൻറെ അച്ഛനെയും അമ്മയേയും കൺവിൻസ്‌ ചെയ്തിട്ടാണ് ഞാൻ കാര്യങ്ങൾ ചെയ്തിരുന്നത്’, അന്ന ബെൻ പറഞ്ഞു. എന്റെ പപ്പ സിനിമയിലേക്ക് വരുമ്പോൾ ഒരുപാട് എതിർപ്പുകൾ വീട്ടിൽ നിന്നും ഉണ്ടായിരുന്നു. അപ്പയ്ക്ക് ഉറച്ച തീരുമാനം ഉണ്ടായിരുന്നു എന്റെ കുട്ടികളെ ഒന്നിലും നിർബന്ധിക്കില്ലെന്ന്. കുറച്ചു മാർക്ക് കുറഞ്ഞാൽ പോലും അവർ ഒരിക്കലും നമ്മളെ ഒന്നും പറഞ്ഞിട്ടില്ല. സിനിമയുടെ കാര്യം വന്നപ്പോഴും അപ്പ എതിര് പറഞ്ഞില്ല, പക്ഷെ ഓഡിഷന് പോയി വന്നപ്പോഴാണ് ഞാൻ പറഞ്ഞത്’, ‘അമ്മ എല്ലാത്തിനും യെസ് ആയിരുന്നു. ആ വഴിയാണ് അപ്പയിലേക്ക് എത്തുന്നത്.അവിടെ പോയിട്ട് വല്ലോം അറിയോ എന്നാണ് അപ്പ ചോദിച്ചത്. സിനിമയെക്കുറിച്ച് എല്ലാം പറഞ്ഞു തന്നിട്ടാണ് എന്നെ അപ്പ ആദ്യ സിനിമയിലേക്ക് വിടുന്നത് തന്നെ. അപ്പയുടെ എക്‌സ്‌പീരിയൻസ് വേറെയാണെങ്കിലും നൽകിയ ഉപദേശങ്ങൾ എല്ലാം ഒരുപാട് ഉപകാരം ചെയ്തിട്ടുണ്ട്.കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ സിനിമകളോട് ഞാൻ നോ പറയാറുണ്ട്’, അന്ന ബെൻ പറഞ്ഞു.

Sreekumar R