Categories: Film News

‘ഒരു ബബിള്‍ഗം എങ്കിലും ചവച്ചൂടെ, അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് കുളമാക്കിയതിനെ കുറിച്ച് അന്ന രാജന്‍

അങ്കമാലി ഡയറീസിലെ ലിച്ചിയെ പ്രേക്ഷകര്‍ക്കെല്ലാം ഇഷ്ടമാണ്. നടി അന്ന രാജനാണ് ലിച്ചിയുടെ കഥാപാത്രത്തെ മനോഹരമാക്കിയത്. അന്നയെ ലിച്ചി എന്നു തന്നെ വിളിക്കാനാണ് ആരാധകര്‍ക്ക് ഇഷ്ടം. നഴ്‌സായിരുന്ന അന്ന ഒരു ഫ്ളക്സ് ബോര്‍ഡ് പരസ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസിലെത്തുന്നത്. നഴ്സിംഗിന്റെ പരീക്ഷയ്ക്ക് പോലും ഭയക്കാതിരുന്ന താന്‍ ടെന്‍ഷന്‍ അടിച്ചത് അങ്കമാലി ഡയറീസിന്റെ സെറ്റില്‍ എത്തിയപ്പോഴാണെന്ന് അന്ന പറയുന്നു.

തനിക്ക് സ്‌കൂളില്‍ വച്ച് തന്റെ കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ലായെന്ന് പറഞ്ഞ നടി അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് കുളമാക്കിയതിനെ കുറിച്ചും ഓര്‍ക്കുന്നു. ഒരിക്കല്‍ കോളജില്‍ വച്ച് ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ മുഖത്ത് ഭാവങ്ങള്‍ വരാത്തത് കണ്ട് കൂട്ടുകാര്‍ തന്നോട് ചോദിച്ചിരുന്നു ഒരു ബബിള്‍ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്ന്.

anna reshma rajan new photos

ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. അന്ന് തനിക്ക് മനസിലായി അഭിനയം തനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ മാത്രം നിന്നാല്‍ മതിയെന്ന് തീരുമാനിച്ചു. അതേസമയം അങ്കമാലി ഡയറീസിന്റെ ഷൂട്ടിംഗ് സെറ്റില്‍ ആദ്യ ദിവസം എത്തിയപ്പോഴാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചതെന്നും അന്ന പറയുന്നു.

ലിജോ സാറിനെ പേടിച്ചിട്ടാണോ എന്നറിയില്ല, ആദ്യത്തെ സീനുകള്‍ നന്നായി ചെയ്തു. അതിന് ശേഷമാണ് അഭിനയം ഇങ്ങനെയാണ്. കൈകാര്യം ചെയ്യേണ്ട രീതി ഇതാണ് എന്നൊക്കെ മനസിലാക്കുകയായിരുന്നു. സിനിമയില്‍ തന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതല്‍ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കുമെന്നും അന്ന ചിരിയോടെ പറയുന്നു.

Gargi

Recent Posts

രാത്രിയിൽ ഉറക്കം കിട്ടാതെ ഫോണും നോക്കി കിടക്കുകയാണോ; ഈ പ്രശ്നത്തിന് ചില പരിഹാരങ്ങൾ ഇതാ

രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…

7 mins ago

ഇത് സഹിക്കാവുന്നതിലും അപ്പുറം, റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ​ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…

13 mins ago

സംഭവം തുടങ്ങീട്ടുണ്ടേ..! അവസരം വെറുതെ പാഴാക്കരുത്, വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട്, ഓഫറുകൾ ഇങ്ങനെ

ഫ്‌ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്‌ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…

21 mins ago

ഇന്ത്യക്കാരുടെ ജീവൻ കവരുന്ന ഹൃദ്രോ​ഗം; ഉയർന്ന കൊറോണറി ആർട്ടറി ഡിസീസ് മരണനിരക്ക്, മുന്നറിയിപ്പ്

ഹൃദ്രോ​ഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…

37 mins ago

കോടതി ഹാളിൽ അലമാരയിലെ ഫയലുകൾക്കിടയിൽ വർണ്ണപ്പാമ്പ്; പറക്കും പാമ്പിനെ കണ്ടെത്തിയത് അഭിഭാഷകർ

തിരുവനന്തപുരം: നെയ്യാറ്റിൻകര എംഎസിടി കോടതി ഹാളിൽ നിന്ന് പാമ്പിനെ പിടികൂടി. അഭിഭാഷകരാണ് അലമാരയിൽ ഫയലുകൾക്കിടയിൽ പാമ്പിനെ കണ്ടെത്തിയത്. എംഎസിടി ജഡ്ജ്…

1 hour ago

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ മികച്ച ചിത്രം; റോഷൻറേയും ദർശനയുടെ ‘പാരഡൈസ്’- ട്രെയ്ലർ

ദർശന രാജേന്ദ്രനും റോഷൻ മാത്യുവും പ്രധാന വേഷത്തിലെത്തുന്ന ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാ​ഗെ സംവിധാനം ചെയ്യുന്ന പാരഡൈസ്ൻറെ ട്രെയ്‍ലർ പുറത്തെത്തി.…

1 hour ago