സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണം ഷാജി കൈലാസ് അല്ല, തുറന്ന് പറഞ്ഞു ആനി!

മലയാളി സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ താരമാണ് ആനി. മലയാളത്തിലെ എല്ലാം സൂപ്പർ താരങ്ങൾക്കൊപ്പവും ആനി അഭിനയിച്ചിട്ടുണ്ട്. മഴയത്തും മുന്‍പെ, പാര്‍വതി പരിണയം, സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍, സാക്ഷ്യം, രുദ്രാക്ഷം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനമാണ് ആനി കാഴ്ച വെച്ചത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആനി സംവിധായകന്‍ ഷാജി കൈലാസുമായി പ്രണയത്തിലായത്. വിവാഹം കഴിഞ്ഞതോടെ സിനിമയോട് വിട പറഞ്ഞ ആനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് തിരിച്ചു വന്നത്. എന്നാല്‍ സൂപ്പർ സ്റ്റാറായ മോഹന്‍ലാലിനൊപ്പം ഒരു സിനിമ പോലും ചെയ്യാന്‍ സാധിക്കാതെ മറ്റെല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച നടിയാണ് ആനിയെന്നത് കൗതുകകരമായ കാര്യമാണ്.

സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം സംവിധായകൻ ഷാജി കൈലാസുമായി പ്രണയത്തിൽ ആകുന്നത്. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹശേഷം ആനി സിനിമ ജീവിതം വിടുകയും പൂർണ്ണമായും ഭർത്താവിനും കുടുംബത്തിനും വേണ്ടി ഒരു നല്ല വീട്ടമ്മയായി ജീവിക്കുകയും ആയിരുന്നു. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ആനീസ് കിച്ചൺ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ആനി വീണ്ടും പ്രേഷകരുടെ മുന്നിൽ എത്താൻ തുടങ്ങി. മികച്ച സ്വീകാര്യതയാണ് ആനി അവതരിപ്പിക്കുന്ന പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നതിനെ കുറിച്ച് ആനി പറഞ്ഞ വാക്കുകൾ വീണ്ടും വൈറൽ ആകുകയാണ്. പ്രണയത്തിൽ ആകുന്നതിനു മുൻപ് ഞങ്ങൾ തമ്മിൽ അധികം കണ്ടിട്ടില്ല. അമ്മയുടെ മീറ്റിങ്ങിലും ലൊക്കേഷനിലും ഒക്കെ വെച്ചേ കണ്ടിട്ടുള്ളു. മഴയെത്തും മുൻപേ ചിത്രം ഹിറ്റ് ആയപ്പോൾ അദ്ദേഹം എന്നെ വിളിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ സംസാരത്തിനിടയിൽ അദ്ദേഹം എന്നോട് ചോദിച്ചു, എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാണ്, അത് താൻ ആണെങ്കിൽ എന്താകും തന്റെ തീരുമാനം എന്നാണു ചോദിച്ചത്. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നിന്ന് ഹിന്ദു കുടുംബത്തിലേക്ക് പോകുന്നതിന്റെ ടെൻഷൻ എല്ലാം ഉണ്ടായിരുന്നു. എന്നാൽ പെട്ടന്ന് അതിനോടെല്ലാം പൊരുത്തപ്പെട്ടു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നില്ക്കാൻ ഞാൻ തന്നെ തീരുമാനിച്ചതാണ്. കുടുംബവുമൊത്ത് കൂടുതൽ സമയം ചിലവഴിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.

Sreekumar

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

31 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago