Categories: Film News

ആ ആഗ്രഹം അങ്ങനെ സാധിച്ചു, സന്തോഷത്തിൽ താരങ്ങൾ

ടെലിവിഷനിൽ കൂടി ആരാധകരെ സ്വന്തമാക്കിയ താരമാണ് അനൂപ്. ബിഗ് സ്‌ക്രീനിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം തുടങ്ങിയത് എങ്കിലും മിനിസ്‌ക്രീനിൽ ശോഭിക്കാൻ ആണ് താരത്തിന് കൂടുതൽ കഴിഞ്ഞത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത സീത കല്യാണം എന്ന ചിത്രത്തിൽ കൂടിയാണ് അനൂപ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. വളരെ പെട്ടന്ന് താനെ അനൂപ് ആരാധകരെ സ്വന്തമാക്കുകയായിരുന്നു. അതിന് ശേഷം ബിഗ് ബോസ്സിൽ എത്തിയ താരം തന്റെ വ്യക്തി ജീവിതത്തിലെ പല കാര്യങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. തനിക്ക് ഒരു പ്രണയം ഉണ്ടെന്നും ബിഗ് ബോസിൽ കൂടിയാണ് അനൂപ് പറഞ്ഞത്. ആള് പുറത്ത് ആണെന്നും താരം പറഞ്ഞിരുന്നു.

ബിഗ് ബോസ്സിൽ നിന്ന് പുറത്തിറങ്ങിയ ശേഷം തന്റെ പ്രണയിനിയെ അനൂപേ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരുന്നു. അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതർ ആകുകയും ചെയ്തിരുന്നു. ഇവരുടെ വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. ഐശ്വര്യയെ ആണ് താരം വിവാഹംകഴിച്ചത് . എന്നാൽ ഐശ്വര്യയ്ക്ക് എതിരെ പല തരത്തിൽ ഉള്ള ബോഡി ഷെയിമിങ്ങും ഉയർന്നു വന്നിരുന്നു. അതിനെ എല്ലാം അനൂപ് ശക്തമായി തന്നെ നേരിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ.

ഒരു ഡോക്ടർ ആകണമെന്നുള്ളത് തന്റെ ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആയിരുന്നു എന്നും എന്നാൽ ഇപ്പോൾ താൻ ആ സ്വപ്നം സഭലമാക്കിയിരിക്കുകയാണ് എന്നുമാണ് ഐശ്വര്യ പറയുന്നത്. ഒഫീഷ്യലി താൻ ഇപ്പോൾ ഒരു ഡോക്ടർ ആണെന്നും തനിക്ക് ഗ്രാഡുവേഷൻ കിട്ടിയെന്നുമാണ് ഐശ്വര്യ അറിയിച്ചിരിക്കുന്നത്. ഇത്ര നാളും തനിക് വേണ്ട എല്ലാ പിന്തുണയും നൽകി കൂടെ നിന്ന തന്റെ മാതാപിതാക്കൾക്കും ഭർത്താവിനും നന്ദിയും പറഞ്ഞുകൊണ്ടാണ് ഐശ്വര്യ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകൾ നേർന്നുകൊണ്ട് വന്നിരിക്കുന്നത്. ആയുർവേദ ഡോക്ടർ ആണ് ഐശ്വര്യ.

Devika Rahul