Categories: Film News

ഇനി ഒരുമിച്ചൊരു സിനിമ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു: ജയസൂര്യയ്ക്കൊപ്പം സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി അനൂപ് മേനോന്‍

മലയാള സിനിമയ്ക്ക് ഒരു ടേണിങ് പോയിന്റ് നല്‍കുന്ന ചിത്രങ്ങളാണ് ജയസൂര്യ-അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുകാലത്ത് പിറന്നത്. ഓരോ ചിത്രത്തിലും തങ്ങളുടേതായ കയ്യൊപ്പ് ചാര്‍ത്തുന്നതില്‍ ഇരുവരും വിജയിച്ചിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയയാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം. പിന്നീട് ഇരുവരും ഒരുമിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അനൂപ് മേനോന്‍.

അനൂപ് മേനോന്റെ വാക്കുകളിലേയ്ക്ക്. ”ഹോട്ടല്‍ കാലിഫോര്‍ണിയ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങള്‍ തന്നെ എടുത്ത തീരുമാനമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കു ഒന്നിച്ചു സിനിമ ചെയ്യുന്നില്ല എന്നത്.”

‘അതിനു കാരണം എനിക്കു എന്റേതായ ഒരു യാത്രയും അയാള്‍ക്കു അയാളുടേതായ യാത്രയും അനിവാര്യമായതു കൊണ്ടാണ്. ഒരു കോംമ്പോ ജേര്‍ണിയല്ല ഞങ്ങള്‍ക്കു വേണ്ടത് എന്ന തിരിച്ചറിവു കൊണ്ടാണ്. അതു ശരിയായ തീരുമാനവുമായിരുന്നു.”

”കാരണം ഞാനും ജയനും ഇതിനോടകം വളരെയധികം സിനിമകളുടെ ഭാഗമായി. അതിനു ശേഷം ഞങ്ങള്‍ ഓരോ വര്‍ഷം കാണുമ്പോളും അടുത്ത പടം ചെയ്യുന്നതിനെ പറ്റി ആലോചിക്കും. എന്നാല്‍ അത് ഇതുവരെ നടന്നില്ല” എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

Vishnu