അനൂപ് മേനോന് നായകനാവുന്ന പുതിയ ചിത്രം ‘തിമിംഗലവേട്ട’യുടെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു. രാകേഷ് ഗോപന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘തിമിംഗലവേട്ട’. വി.എം.ആര്.ഫിലിംസിന്റെ ബാനറില്‍ സജിമോനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
തിരുവനന്തപുരത്ത് അരങ്ങേറുന്ന രാഷ്ടീയ സംഭവ വികാസങ്ങളാണ് ചിത്രത്തില്‍.
സറ്റയര്‍ രൂപത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ ചിത്രമാണ് ‘തിമിംഗലവേട്ട’. രമേഷ് പിഷാരടി, ജഗദീഷ്, മണിയന് പിള്ള രാജു, നന്ദു, കലാഭവന്‍ ഷാജോണ്‍, ബൈജു സന്തോഷ്, കോട്ടയം രമേഷ്, പി.പി.കുഞ്ഞികൃഷ്ണന് മാഷ് (ന്നാ താന്‍ കേസ് കൊട് ഫെയിം), രാധികാ നായര്‍ (അപ്പന് ഫെയിം) എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
ഹരി നാരായണന്റെ വരികള്‍ക്ക് ബിജിപാല്‍ ആണ് ഈണം ഒരുക്കുന്നത്.
ഛായാഗ്രഹണം പ്രദീപ് നായരും എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം-കണ്ണന് ആതിരപ്പള്ളി. മേക്കപ്പ്-റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരി സുധന്. പ്രൊഡക്ഷന്‍ കണ്ട്രോളര്-എസ്.മുരുകന്. പി.ആര്.ഒ-വാഴൂര്‍ ജോസ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…