ഗെയിമിൽ മുന്നോട്ട് വരവെയാണ് അൻസിബ പുറത്തായത്

Follow Us :

ബി​ഗ് ബോസ് ആറാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥികളിൽ ഒരാളാണ് അൻസിബ. ​ഗെയിമിൽ മുന്നോട്ട് വരവെയാണ് അൻസിബ പുറത്തായത്. ഇതിൽ ആരാധകർക്ക് നിരാശയുണ്ട്. ബി​ഗ് ബോസിൽ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു അൻസിബ. അനാവശ്യ വഴക്കിനോ ബഹളങ്ങൾക്കോ നിന്നില്ല എന്നതാണ് ഈ ജനപ്രീതിക്ക് കാരണം. തന്റെ അഭിപ്രായങ്ങളിൽ അൻസിബ ഹൗസിൽ ഇപ്പോഴും ഉറച്ച് നിന്നിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അൻസിബ. ഒരു ഓൺലൈൻ മാധ്യമത്തിലാണ് നടി മനസ് തുറന്നത്. സിനിമയിലൊക്കെ വരുമ്പോൾ ആ​ഗ്രഹിക്കുന്നത് എല്ലാവരും നമ്മളെ ഇഷ്ടപ്പെടണമെന്നാണ്. നമ്മൾ എത്ര പൈസ കൊടുത്താലും ഇഷ്ടം കിട്ടില്ല. വേറെന്തും കിട്ടുമായിരിക്കും. പക്ഷെ സ്നേഹം ഉള്ളിൽ നിന്ന് വരണം. ഇത്രയും പേരുടെ സ്നേഹം കിട്ടുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നത്. ബി​ഗ് ബോസിലെ വിന്നറാകുന്നതിലും മൂല്യം കൊടുക്കുന്നത് എനിക്ക് ഇതുവരെ കിട്ടാത്ത സ്നേഹവും സപ്പോർട്ടിനുമാണെന്നും അൻസിബ വ്യക്തമാക്കി. എന്തുകൊണ്ടാണ് പുറത്തായതെന്ന് തനിക്ക് അറിയില്ലെന്നും അൻസിബ പറയുന്നു.

സീസൺ ഒന്ന് മുതൽ എന്നെ വിളിക്കുന്നുണ്ട്. പോകണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു. ഇത്ര പോലും സംസാരിക്കാത്ത ആളായിരുന്നു ഞാൻ. എല്ലാ കാര്യങ്ങളും പെട്ടെന്ന് മനസിലാവും. ഞാൻ ​ഗെയിം കളിക്കുന്നില്ല എന്ന് എല്ലാവരും പറഞ്ഞിരുന്നു. ഞാൻ ഞാനായിട്ട് നിൽക്കുക എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ. പുറത്തിറങ്ങിയ ശേഷമാണ് ഇത്രയും ആളുകൾ എന്നെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞതെന്നും അൻസിബ വ്യക്തമാക്കി. റിഷിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അൻസിബ സംസാരിച്ചു. ഞങ്ങൾ ഒരുപാട് സൗഹൃദങ്ങൾ അവിടെ ഉണ്ടാക്കിയിട്ടില്ല. റിഷി, അഭിഷേക്, ജിന്റപ്പൻ തുടങ്ങിയവരായിരുന്നു എന്റെ സൗഹൃ​ദത്തിൽ. ജിന്റപ്പനുമായാണ് ഞാൻ കൂടുതൽ പിണങ്ങിയത്. പെട്ടെന്ന് പിണങ്ങുകയും ഇണങ്ങുകയും ചെയ്തെന്ന് അൻസിബ ചൂണ്ടിക്കാട്ടി. റിഷി വളരെ നിഷ്കളങ്കനാണ്. ദേഷ്യം നിയന്ത്രിക്കാൻ പറ്റില്ല. മതിയെടാ എന്ന് പറഞ്ഞാലും അവൻ നിർത്തില്ല. അങ്ങോട്ടും ഇങ്ങോട്ടും നടന്ന് പറഞ്ഞ് കഴിഞ്ഞാൽ അവന്റെ പ്രശ്നം തീരുമെന്ന് പിന്നീട് താൻ മനസിലാക്കിയെന്നും അൻസിബ വ്യക്തമാക്കി. റിഷി തന്റെ ഫോട്ടോ മുറിയിൽ വെച്ചത് കണ്ടപ്പോൾ വിഷമം തോന്നി. ഞാൻ റിഷിയെയാണ് സപ്പോർട്ട് ചെയ്യുന്നത്. റിഷി വിജയിക്കണമെന്ന് ആ​ഗ്രഹമുണ്ടെന്നും അൻസിബ വ്യക്തമാക്കി.

ജാസ്മിനെക്കുറിച്ചും അൻസിബ സംസാരിച്ചു. ജാസ്മിൻ പുറത്തിറങ്ങിയാലും സൈബർ ആക്രമണം തുടർന്നാൽ ജാസ്മിനെ താൻ സപ്പോർട്ട് ചെയ്യുമെന്ന് അൻസിബ പറയുന്നു. സൈബർ ആക്രമണത്തിന്റെ വേദന അനുഭവിച്ച ആളാണ് ഞാൻ. ദൃശ്യം വൺ ഇറങ്ങിയ സമയത്ത്. ആരെയും അങ്ങനെ അറ്റാക്ക് ചെയ്യേണ്ട ആവശ്യമില്ല. ജാസ്മിനെയെന്നല്ല ആരെയും സൈബർ അറ്റാക്ക് ചെയ്യേണ്ട‌ ആവശ്യമില്ലെന്നാണ് ഞാനെപ്പോഴും പറയുന്നത്. ഇഷ്ടമില്ലെങ്കിൽ വിട്ടേക്കുക. കമന്റ് ചെയ്ത് ഒരാളെ വിഷമിപ്പിച്ചിട്ട് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ലെന്നും അൻസിബ വ്യക്തമാക്കി. ബി​ഗ് ബോസ് വീട്ടിൽ നിന്നതിന്റെ ഒരു എപ്പിസോഡും താൻ കണ്ടിട്ടില്ലഎന്നും സോഷ്യൽ മീഡിയയിലെ ചെറിയ വീഡിയോകളെ കണ്ടിട്ടുള്ളൂയെന്നും അൻസിബ വ്യക്തമാക്കി. അതേസമയം തർക്കങ്ങളിലും വഴക്കുകളിലുമൊന്നും അത്ര സജീവമല്ലെങ്കിലും അന്സിബയെ ഒരു മൈൻഡ് ഗെയിമാരായാണ് മിക്ക പ്രെസ്‌ഖകരും കണ്ടത്. റിഷിയുമായുള്ള സൗഹൃദവും ഹൗസിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തങ്ങൾ തമ്മിലുള്ളത് ഒരു ബ്രദർ സിസ്റ്റർ ബന്ധമാണെന്നാണ് അൻസിബ ദേവിക്സ്റ്റാകുന്നതിനു മുൻപ് പറഞ്ഞത്. ഋഷിയെ അൻസിബ മാനിപ്പുലേറ്റ് ചെയ്തു ഗെയിം കളിക്കുകയാണെന്നു വരെ ചിലർ അഭിപ്രായപ്പെട്ടിരുന്നു.