ഉമ്മ തന്നെ വളർത്തിയത് നല്ല കുട്ടിയായി ; അൻസിബയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു 

ഉമ്മ തന്ന നന്നായി വളര്ത്തിയത് കൊണ്ടാണ് തന്നെപ്പറ്റി ആളുകൾ നല്ലതെന്നു പറയുകയാണ് അൻസിബ  ഹസൻ. ,അൻസിബ  വീട്ടിനുള്ളിൽ ഗെയിം കളിക്കുന്നില്ല എന്ന വിമർശനം അൻസിബ ഒരു മൈൻഡ് ക്ലെർ ആണെന്നും നിലവാരമുള്ള മത്സരാർത്ഥി ആണെന്നുമൊക്കെ പ്രേക്ഷകർ വിലയിരുത്തിയിരുന്നു. ഇതിനു മുൻപുള്ള നോമിനേഷനിൽ എല്ലാം അൻസിബ ഉണ്ടായിരുന്നുവെങ്കിലും അതിൽ നിന്നൊക്കെ താരം സേവ് ആയിരുന്നു. അന്സിബയുടെ പ്രേക്ഷക പിന്തുണ തനനെയാണ് ഇതിനു കാരണം. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം അൻസിബ പുറത്തു വന്നപ്പോൾ ആരാധകരും അമ്പരന്നു. അതേസമയം ബി​ഗ് ബോസ് മലയാളം സീസൺ 6 അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വീക്കന്റ് എപ്പിസോഡായിരുന്നു കഴിഞ്ഞ ദിവസം. ശനിയാഴ്ചത്തെ എപ്പിസോഡിൽ അപ്സരയായിരുന്നു പുറത്തായത്. ഞായറാഴ്ച  അൻസിബയാണ് ബി​ഗ് ബോസ് വീട്ടിൽ നിന്ന് പുറത്തുപോയിരിക്കുന്നത്.  ഈ രണ്ടു  ദിവസ്സവും  ഒട്ടും പ്രതീക്ഷിക്കാത്ത ആളുകളാണ്  പുറത്തുപോയത് എന്നാണു പൊതുവെ  അഭിപ്രായം.

ഇത്രയും ദിവസം ബി​ഗ് ബോസ് ഹൗസിൽ നിൽക്കുമെന്ന പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് പുറത്തായിതിന് പിന്നാലെ അൻസിബ പറഞ്ഞത്. പ്രേക്ഷകർ തന്ന പിന്തുണ വളരെ വലുതാണെന്നും അൻസിബ പറഞ്ഞു. താൻ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ലെന്നും താരം പറയുന്നു.പ്രേക്ഷകർ  തന്ന സപ്പോർട്ട് വളരെ വലുതാണ്.  എല്ലാവരും ചോദിക്കുന്നൊരു ചോദ്യം ഉണ്ട്  എന്ത് ചെയ്തുവെന്ന്. താൻ  അവിടെ നിന്നിട്ടുള്ളൂ. താനായിട്ടെ ഒരിക്കലും കള്ളത്തരം കാണിച്ചിട്ടില്ല. എല്ലാ പ്രേക്ഷകർക്കും ഒത്തിരി നന്ദി,  എല്ലാവരെയും താൻ സ്നേഹിക്കുന്നു വിലമതിക്കുന്നു എന്നൊക്കെയാണ്  അൻസിബ പറഞ്ഞത് .   പിന്നീട് തന്റെ ഉമ്മയെക്കുറിച്ച പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്. തന്നെപ്പറ്റി മറ്റുള്ളവർ നല്ലതു പറയുന്നുണ്ടെങ്കിൽ അത് തന്നെ ഉമ്മ വവളർത്തിയത് നല്ല കുട്ടിയായിട്ടാണ് എന്നാണ് അന്സിബയുടെ വാക്കുകൾ

അൻസിബ ജിന്റോയെപ്പറ്റിയും ഋഷിയെപ്പറ്റിയുമൊക്കെ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്.   ജിന്റോ നല്ല ക്വാളിറ്റി ഉള്ള വ്യക്തി ആണെന്നും പക്ഷെ ഋഷി കപ്പ് നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും അൻസിബ പറയുന്നുണ്ട്. ഫാക്ട് അയാ ആളുകളെപ്പറ്റി ചോദിക്കുമ്പോൾ അതൊക്കെ താൻ വീട്ടിനുള്ളിൽ നിന്നപ്പോഴും പലതവണ പറഞ്ഞിട്ടുള്ളതാണെന്നും അൻസിബ വ്യ്ക്തമാക്കി   അതേ സമയം ബി​ഗ് ബോസ് മലയാളം സീസൺ 6 ന്റെ ടിക്കറ്റ് ടു ഫിനാലെ ആരംഭിച്ചു. ഞായറാഴ്ച മുതൽ തുടങ്ങിയ ടിക്കറ്റ് ടു ഫിനാലെ അടുത്ത ആഴ്ച വരെ നീണ്ടുനിൽക്കും. ഓരോ ദിവസവും വരുന്ന ​ഗെയിമുകളിൽ വിജയിച്ച് ഏറ്റവും കൂടുതൽ പോയിന്റ് കിട്ടുന്ന ഒരു വ്യക്തി നേരിട്ട് ടോപ്പ് 5 ൽ എത്തും. ഇത് ആരായിരിക്കും എന്നറിയാനുള്ള കാത്തരിപ്പിലാണ പ്രേക്ഷകർ. നിലവിൽ പ്രത്യേക ടാസ്കിലൂടെ ജാസ്മിനും ഋഷിയും ഓരോ പോയിൻറുകൾ വീതം നേടി.