ദൃശ്യത്തിന് ശേഷം അന്‍സിബയ്ക്ക് കഷ്ടകാലമോ

ദൃശ്യം എന്ന ഒറ്റ സിനിമ മതി അന്‍സിബ ഹസനെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍. തമിഴകത്തും മലയാളത്തിലുമായി നിരവധി ചിത്രങ്ങളാണ് അന്‍സിബ ചെയ്തത്. ദൃശ്യം ചരിത്രം സൃഷ്ടിച്ചപ്പോള്‍ തന്റെ ജീവിതവും മാറിമറിയുമെന്ന് അന്‍സിബ ചിന്തിച്ചു. പക്ഷെ, നല്ല കഥാപാത്രങ്ങള്‍ അന്‍സിബയെ തേടിയെത്തിയില്ലെന്നതാണ് സത്യം. നാല് വര്‍ഷത്തിലേറെയായി സിനിമയില്‍ നിന്നും അന്‍സിബ വിട്ടു നില്‍്ക്കുകയായിരുന്നു. ദൃശ്യത്തിന് ശേഷം പിന്നീടൊരു നല്ല കഥാപാത്രം ലഭിച്ചത് ദൃശ്യം 2 ലാണ്. സിനിമാഭിനയം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്ന സമയമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതായി സംവിധായകന്‍ ജീത്തു ജോസഫ് പ്രഖ്യാപിച്ചതും വീണ്ടും ജോര്‍ജുകുട്ടിയുടെ മകളാകാന്‍ ക്ഷണം ലഭിച്ചതും. അത് എന്തായാലും താരത്തിന് പുതിയ സിനിമാ ജീവിതം തന്നെയാണ് സമ്മാനിച്ചതും.


അന്‍സിബ ഹസനെതിരെ നേരത്തെ തട്ടമിടാത്തതിന്റെ പേരില്‍ പല പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ നരകത്തില്‍ പോകുമെന്നും താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ മതവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു സൈബര്‍ വിമര്‍ശനവും അധിക്ഷേപവും.ഞാന്‍ മുസ്ലിം ആണ്. അഭിനയം എന്റെ തൊഴിലാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രം നരകത്തില്‍ പോകില്ലന്ന് അന്‍സിബ ഹസന്‍ പറഞ്ഞിരുന്നു.