ജെല്ലിക്കെട്ട് ഷൂട്ട് കഴിഞ്ഞപ്പോള്‍ ചെയ്ത പാപങ്ങളെല്ലാം ക്ഷമിച്ചെന്ന് തോന്നി! ആന്റണി വര്‍ഗീസ്

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ യുവതാരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിലും ആന്റണി പ്രധാന വേഷത്തിലെത്തിയിരുന്നു. വേറിട്ട ചിത്രം ഏറെ പ്രേക്ഷക പ്രശംസയും പുരസ്‌കാരങ്ങളും നേടി. ഇപ്പോഴിതാ ജെല്ലിക്കെട്ട് ഷൂട്ടിംഗിന്റെ കഠിന ദിനങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ആന്റണി.

‘ജെല്ലിക്കെട്ട് ഷൂട്ടിംഗ് പ്രയാസം നിറഞ്ഞായിരുന്നു. കട്ടപ്പനയില്‍ ഡാമിന്റെ റിസര്‍വോയറില്‍ ആയിരുന്നു ഷൂട്ടിംഗ്. ഭയങ്കര തണുപ്പായിരുന്നു അവിടെ. ഡിസംബറിലായിരുന്നു ഷൂട്ട് നടന്നത്. ആ സമയത്ത് പ്രത്യേകം തണുപ്പായിരിക്കും.

വൈകുന്നേരം ആറ് മണിക്ക് ഞങ്ങളെ അവിടെ കൊണ്ടുപോയി നിര്‍ത്തും, എന്നിട്ട് ആദ്യം തന്നെ തലയിലൂടെ വെള്ളം ഒഴിക്കും. അതിന് ശേഷം ചെളിയില്‍ ആകെ മുക്കും. വെളുപ്പിന് ആറ് മണി വരെ അങ്ങനെ നിക്കണം. അതിനിടെ രാത്രി ഒമ്പതര ഒക്കെ ആകുമ്പോള്‍ ഭക്ഷണം കഴിക്കാനായി ഞങ്ങള്‍ വന്ന് കുളിക്കും. അങ്ങനെ കുളിക്കാനായി കാത്തിരിക്കുകയാവും ഞങ്ങള്‍. അരമണിക്കൂറിന് ശേഷം വീണ്ടും ചെളിയില്‍ തന്നെ ആയിരുന്നെന്ന് ആന്റണി പറയുന്നു.

ജെല്ലിക്കെട്ടിന്റെ ആ ഷൂട്ടിങ്ങിലൂടെ ഞാന്‍ ജീവിതത്തില്‍ ചെയ്ത പാപങ്ങളും ചെയ്യാന്‍ പോകുന്ന പാപങ്ങളുമെല്ലാം ക്ഷമിച്ചെന്ന് തോന്നിയിരുന്നു. ഇനി എനിക്ക് ധൈര്യമായി പാപം ചെയ്യാം. അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. ശരിക്കും ഞാന്‍ ഓടിപ്പോയാലോ എന്നൊക്കെ ആലോചിച്ചിരുന്നെന്നും ആന്റണി പറയുന്നു. ആന്റണി പ്രധാന കഥാപാത്രമാകുന്ന ചിത്രം പൂവന്‍ അണിയറയിലാണ്.്

Anu

Recent Posts

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

1 hour ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

4 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

5 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

5 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

6 hours ago