മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പെപ്പെ എന്ന് വിളിക്കുന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ എന്ന സിനിമയിൽ വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.
സോഷ്യൽ മീഡിയയിൽ സജീവമായ ആന്റണി വർഗീസ് ഇപ്പോഴിതാ തന്റെ ഫോട്ടോയ്ക്ക് ഇട്ടിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധനേടുന്നത്. ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ‘ റോക്കി ഭായ് ‘ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്.വൈറ്റ് ജീനസും ടി ഷേർട്ടും ജാക്കറ്റുമാണ് വേഷം ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്്തിരിക്കുന്നത്.
അതേ സമയം ‘ആനപ്പറമ്പിലെ വേൾഡ്കപ്പ്’ ആണ് ആന്റണി വർഗീസിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. നവാഗതനായ നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് ആനപ്പറമ്പിലെ വേൾഡ്കപ്പ്.ഫുട്ബോൾ പശ്ചാത്തലമാക്കിയുള്ള സിനിമയിൽ ബാലു വർഗീസ്, ലുക്മാൻ, ഐ എം വിജയൻ,ടി ജി രവി, ആദിൽ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, അർച്ചന വാസുദേവ്, ജെയ്സ് ജോസ്,ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവൽ, ദിനേശ് മോഹൻ, ഡാനിഷ്, അമൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…