ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ‘ റോക്കി ഭായ് ‘ എന്നാണ് പെപ്പെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പെപ്പെ എന്ന് വിളിക്കുന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ എന്ന സിനിമയിൽ വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പെപ്പെ എന്ന് വിളിക്കുന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിൽ എന്ന സിനിമയിൽ വിൻസെന്റ് പെപ്പെ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്.


സോഷ്യൽ മീഡിയയിൽ സജീവമായ ആന്റണി വർഗീസ് ഇപ്പോഴിതാ തന്‌റെ ഫോട്ടോയ്ക്ക് ഇട്ടിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധനേടുന്നത്. ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ‘ റോക്കി ഭായ് ‘ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ ഇട്ടിരിക്കുന്നത്.വൈറ്റ് ജീനസും ടി ഷേർട്ടും ജാക്കറ്റുമാണ് വേഷം ഫോട്ടോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്്തിരിക്കുന്നത്.

അതേ സമയം ‘ആനപ്പറമ്പിലെ വേൾഡ്കപ്പ്’ ആണ് ആന്റണി വർഗീസിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. നവാഗതനായ നിഖിൽ പ്രേംരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് ആനപ്പറമ്പിലെ വേൾഡ്കപ്പ്.ഫുട്‌ബോൾ പശ്ചാത്തലമാക്കിയുള്ള സിനിമയിൽ ബാലു വർഗീസ്, ലുക്മാൻ, ഐ എം വിജയൻ,ടി ജി രവി, ആദിൽ ഇബ്രാഹിം, നിഷാന്ത് സാഗർ, ജോപോൾ അഞ്ചേരി, ആസിഫ് സഹീർ, അർച്ചന വാസുദേവ്, ജെയ്‌സ് ജോസ്,ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവൽ, ദിനേശ് മോഹൻ, ഡാനിഷ്, അമൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ