നടന് ആന്റണി വര്‍ഗീസിനെതിരെ സംവിധായകന് ജൂഡ് ആന്റണി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വിവാദത്തിനൊടുവില്‍ ജൂഡ് മാപ്പ് പറഞ്ഞെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആന്റണിയുടെ സഹോദരി. സിനിമയില്‍ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയെന്നും ശേഷം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡിന്റെ പരാമര്‍ശം.
ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള വിവാഹ ദിനത്തിലെ ചിത്രം പങ്കുവെച്ചാണ് അഞ്ജലി മറുപടി പറയുന്നത്.
രണ്ടു ദിവസത്തോളം തങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ചേട്ടന് നല്‍കിയത്. ഈ ദിവസങ്ങളില്‍ തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകണമെന്നില്ല. അതിന് തന്റെ അപ്പന്റേം അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നും അഞ്ജലി കുറിച്ചു.
വിവാദത്തില്‍ മറുപടിയുമായി ആന്റണി എത്തിയിരുന്നു. അഭിനയിക്കാമെന്നേറ്റ സിനിമയില്‍ നിന്ന് പിന്മാറിയെങ്കിലും പണം തിരിച്ചു നല്‍കിയിരുന്നുവെന്ന് ആന്റണി തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു.
2020 ജനുവരി 27നാണ് വാങ്ങിയ പണം താന്‍ തിരിച്ചു നല്‍കിയത്. ഇതു കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിക്ക് വിവാഹാലോചന വന്നത്. വിവാഹം 2021 ജനുവരിയിലായിരുന്നു. ഈ വിഷയം മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…