ആ വിഷമത്തിന്റെ വില നിങ്ങള്‍ക്ക് മനസിലാകില്ല!! അതിന് അപ്പന്റേം അമ്മയുടേയും ജീവിതത്തിന്റെ വിലയുണ്ട്- വിവാദത്തില്‍ മറുപടിയുമായി പെപ്പേയുടെ സഹോദരി

നടന്‍ ആന്റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വിവാദത്തിനൊടുവില്‍ ജൂഡ് മാപ്പ് പറഞ്ഞെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആന്റണിയുടെ സഹോദരി. സിനിമയില്‍ നിന്നും പണം വാങ്ങി സഹോദരിയുടെ…

നടന്‍ ആന്റണി വര്‍ഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. വിവാദത്തിനൊടുവില്‍ ജൂഡ് മാപ്പ് പറഞ്ഞെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ആന്റണിയുടെ സഹോദരി. സിനിമയില്‍ നിന്നും പണം വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയെന്നും ശേഷം ചിത്രത്തില്‍ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡിന്റെ പരാമര്‍ശം.

ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്റണി വര്‍ഗീസിന്റെ സഹോദരി അഞ്ജലി. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള വിവാഹ ദിനത്തിലെ ചിത്രം പങ്കുവെച്ചാണ് അഞ്ജലി മറുപടി പറയുന്നത്.

രണ്ടു ദിവസത്തോളം തങ്ങള്‍ അനുഭവിച്ച സങ്കടങ്ങള്‍ക്കുള്ള ഉത്തരമാണ് ചേട്ടന് നല്കിയത്. ഈ ദിവസങ്ങളില്‍ തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന്റെ വില ചിലപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകണമെന്നില്ല. അതിന് തന്റെ അപ്പന്റേം അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ടെന്നും അഞ്ജലി കുറിച്ചു.

വിവാദത്തില്‍ മറുപടിയുമായി ആന്റണി എത്തിയിരുന്നു. അഭിനയിക്കാമെന്നേറ്റ സിനിമയില്‍ നിന്ന് പിന്മാറിയെങ്കിലും പണം തിരിച്ചു നല്‍കിയിരുന്നുവെന്ന് ആന്റണി തെളിവ് സഹിതം വ്യക്തമാക്കിയിരുന്നു.

2020 ജനുവരി 27നാണ് വാങ്ങിയ പണം താന്‍ തിരിച്ചു നല്‍കിയത്. ഇതു കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിക്ക് വിവാഹാലോചന വന്നത്. വിവാഹം 2021 ജനുവരിയിലായിരുന്നു. ഈ വിഷയം മൂന്ന് വര്‍ഷം മുന്‍പ് ചര്‍ച്ച ചെയ്ത് പരിഹരിച്ചതാണെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.

 

View this post on Instagram

 

A post shared by Anju Jipson (@anjaly752_varghese)