ജീവിതത്തിന്റെ പുതിയ തുടക്കം, സന്തോഷം പങ്കുവെച്ച് അനു സിത്താര!

anu sithara new happiness
Follow Us :

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്.

വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിതാരക്ക് ഉണ്ട്. ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്. താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Anusithara about film
Anusithara about film

ഇപ്പോഴിതാ താരം വയനാട്ടിൽ പുതിയ വീട് സ്വന്തമാക്കിയിരിക്കുകയാണ്. വിഷ്ണുവുമൊത്താണ് അനുസിത്താര പുതിയ വീട്ടിൽ താമസിക്കുന്നത്. തന്റെ പുതിയ വീടിന്റെ ചിത്രങ്ങൾ അനു  മീഡിയയിൽ കൂടി പങ്കുവെച്ചിരുന്നു. അനുവിന്റെ യൂട്യൂബ് ചാനലിൽ കൂടിയും താരം വീടിനെ പരിചയപ്പെടുത്തിക്കൊണ്ട് എത്തിയിരുന്നു. മനോഹരമായ മറ്റൊരു തുടക്കമാണ് ഈ വീടെന്നു അനു പറഞ്ഞിരുന്നു. താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകരും.

കുറഞ്ഞ സമയം കൊണ്ടാണ് താരം മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിക്ക താരങ്ങൾക്കൊപ്പവും സിനിമ ചെയ്യാനുള്ള അവസരം അനുവിന് ലഭിച്ചു. മലയാള സിനിമയിൽ എന്നുള്ളതിൽ വെച്ച് ഏറ്റവും സുന്ദരിയായ നടി അനുസിത്താര ആണെന്ന് ഒരിക്കൽ ഉണ്ണി മുകുന്ദൻ പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.