‘ആദ്യമായി മഞ്ഞ് കണ്ടപ്പോൾ’ വിഡിയോയുമായി അനു സിതാര

മലയാളത്തിലെ ശാലീന സുന്ദരിയായ നടിയാണ് അനു സിതാര. ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം കുഞ്ചാക്കോ ബോബൻ നായനായി എത്തിയ ‘രാമന്റെ ഏദൻ തോട്ടം’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. പിന്നീട് ജയസൂര്യ നായകനായ ‘ക്യാപ്റ്റൻ’ എന്ന ചിത്രത്തിലെ അഭിനയം അനു സിതാരയെ മലയാളികളുടെ പ്രിയപ്പെട്ടനടിമാരിൽ ഓരാളാക്കി മാറ്റി.

 

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോൾ ഇസ്താംബൂളിൽ അവധി ആഘോഷിക്കുകയാണ് ഇപ്പോഴിതാ, ആദ്യമായി മഞ്ഞുകണ്ട സന്തോഷം പങ്കിട്ടിരിയ്ക്കുകയാണ് താരം. ‘ആദ്യമായി മഞ്ഞ് കണ്ടപ്പോൾ ഒരു കുഞ്ഞിനെ പോലെ തോന്നി. ഞാൻ വളരെ വികാരാധീനയായതിനാൽ കരയാൻ ആഗ്രഹിച്ചു. ലോകത്തെവിടെയും വെളുത്ത പൂക്കൾ വിരിയട്ടെ..” എന്നാണ് വിഡിയോ പങ്കുവെച്ച് അനു സിതാര കുറിച്ചത്


ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടിയ അനു സിതാര നാടൻ വേഷത്തിൽ എത്തുന്നതാണ് കൂടുതൽ ആകർഷണീയത. നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്. ടാം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരാണ് പ്രധാന താരങ്ങൾ. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്നൊരു സ്ത്രീയുടെ കഥാപത്രമാണ് താരം അഭിനയിക്കുന്നത്.

 

 

Aiswarya Aishu