Film News

ചോറ് കഴിച്ചില്ലെങ്കിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാകും; ആ കാര്യത്തിൽ ഞാൻ അച്ഛന്റെ മകൾ ആണ്, അനുശ്രീ

മലയാളികൾക്ക് ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. ഇപ്പോൾ അനുശ്രീ തന്റെ ഭക്ഷണ രീതികളെ കുറിച്ച് പറയുകയാണ്. തനിക്ക് ചോറ് കഴിക്കാനാണ് കൂടുതൽ ഇഷ്ടമെന്നാണ് താരം പറയുന്നത്. ഒരു ഓൺലൈൻ ചാനലിനോടാണ് അനുശ്രീ ഇക്കാര്യങ്ങൾ പറഞ്ഞത്.
താൻ  എപ്പോഴും ചോറ് കഴിക്കുന്ന ആളാണ്. ചോറ് കഴിച്ചില്ലെങ്കിൽ തനിക്ക് മാനസിക പ്രശ്‌നം വരുമെന്നും അനുശ്രീ പറയുന്നു. പണ്ടത്തെക്കാളും കുറച്ച് മാറിയിട്ടുണ്ടെന്നും  പണ്ടൊക്കെ എന്നും ചോറ് വേണമായിരുന്നു, ഇപ്പോൾ ഒരു ഒരാഴ്ചയെങ്കിലും പിടിച്ചുനിൽക്കാൻ പറ്റും. ഫ്രൈഡ് റേൈസാ ബിരിയാണിയോ അങ്ങനത്തെ എന്തെങ്കിലും ആയാലും മതി. ചോറ്, തൈര് മീൻപൊരിച്ചത്, ചമ്മന്തിയാണെങ്കിലും മതി, പക്ഷേ ചോറ് വേണം. സ്ഥിരമായി ചോറ് കഴിക്കുന്ന ആളാണ്താനെന്നും വീട്ടിലും അങ്ങനെ തന്നെയാണ്. അല്ലാതെ ഡിന്നറിന് ചപ്പാത്തി. ഡിന്നറിന് ബ്രേക്ക്ഫാസ്റ്റ് ഐറ്റങ്ങൾ ഒന്നും പറ്റില്ല, അക്കാര്യത്തിൽ താൻ  അച്ഛന്റെ മോളാണ് എന്നും  അച്ഛന് ബ്രേക്ക്ഫാസ്റ്റ് ഐറ്റങ്ങളൊന്നും ഇഷ്ടമല്ല എന്നും അനുശ്രീ പറയുന്നു.

അച്ഛന് രാവിലെ ചപ്പാത്തിയും അപ്പവുമൊക്കെ ആക്കിക്കൊടുക്കുമ്പോൾ അച്ഛൻ പറയും എനിക്കിത്തിരി കഞ്ഞിയോ പഴങ്കഞ്ഞിയോ തന്നാൽ മതി എന്ന് അച്ഛൻ പറയും. ഉപ്പുമാവോ പഞ്ചസാര ആയാലോ മതിഎന്നും  അനുശ്രീ പറഞ്ഞു. ചോറ് ഐറ്റം ഭയങ്കരമായി കഴിക്കുന്നത് കൊണ്ട് ഇടയ്ക്ക് വയർ വെച്ചോ എന്ന് തോന്നുമ്പോൾ ഒരു മാസം വർക്ക് ഔട്ടിന് പോകും,. അല്ലാതെ കകഴിക്കുന്നത് കൊണ്ട് അങ്ങനെ ഭയങ്കര വണ്ണം വെയ്ക്കുന്ന ആളല്ല താൻ, പക്ഷേ തടി വെയ്ക്കും വെച്ചാൽ തനിക്ക് പെട്ടെന്ന് അറിയാൻ പറ്റും, എന്തോ ഹോർമോൺ മാറിയിട്ടുണ്ട് പണി കിട്ടും. അപ്പോൾ ഒരു രണ്ട് മാസമെക്കെ ജിമ്മിൽ പോകും, അല്ലെങ്കിൽ വീട്ടിൽ തന്നെ യൂട്യൂബിൽ ഒക്കെ നോക്കി ചെയ്യും , അനുശ്രീ പറഞ്ഞു.  ചോറാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും പൊതുവേ എല്ലാവരും ബേക്കറിയും ചോക്ലേറ്റുമൊക്കെ കഴിച്ചിട്ടാണ് തടി വെയ്ക്കുന്നത് തനിക്ക് അതൊന്നും ഇഷ്ടമല്ലെന്നും പൊതുവേ മധുരം ഇഷ്ടമല്ലെന്നും എരിവാണ് ഇഷ്ടമെന്നും അനുശ്രീ പറയുന്നു. ചോറ് കഴിക്കുമ്പോഴും അതിനൊപ്പം ഒരു പച്ചമുളക് വേണമെന്നും താരം പറയുന്നു. അതേസമയം മേക്കപ്പിനെപ്പറ്റിയും അനുശ്രീ പറയുന്നുണ്ട്. ഇപ്പോൾ താൻ പല സിനിമകളിലും അഭിനയിക്കുമ്പോൾ മേക്കപ്പ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്നാണ് അനുശ്രീ പറയുന്നത്. സിനമി ലൊക്കേഷനിൽ താനെപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണെന്നും അനുശ്രീ പറയുന്നു. രാവിലെ ഒരു സീൻ കഴിഞ്ഞ് പുറത്തേക്ക് പോയി തിരിച്ചുവരുമ്പോൾ ചിലപ്പോൾ അച്ഛനോ അമ്മയോ മരിച്ചിട്ടുണ്ടാവും പെട്ടെന്ന് ഇവർ പറയും മേക്കപ്പ് മാറ്റാൻ, ഡാർക്ക് സർക്കിൾസ്, കരഞ്ഞ് ക്ഷീണിച്ച ലുക്കേ വേണം എന്നൊക്കെ. അപ്പോൾ ഞാൻ പറയും രാവിലെ നമ്മൾ പുറത്ത് പോകുമ്പോൾ അറിയുന്നില്ലല്ലോ ഇവർ മരിക്കുമെന്ന് പിന്നെയെങ്ങനെയാണ് അണ്ടർ ഐ ഒക്കെ ഡാർക്ക് ആകുന്നതെന്ന്, ഇതെല്ലാം സിനിമയിലെ മേക്കപ്പ് ആർട്ടിസ്റ്റുമായി വഴക്കുണ്ടാക്കുന്ന കാര്യമാണ്.

അതിന് ശേഷം പലപ്പോഴും അവരോട് എനിക്ക് മേക്കപ്പ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ശരിക്കും നമുക്ക് കോൺ‌ഫിഡൻസ് ഉണ്ടെങ്കിൽ മേക്കപ്പ് ഇടാതെ അഭിനയിച്ചോളൂ എന്ന് പറയുന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. താൻ  ചെയ്യുന്നത് കൂടുതലും നാടൻ കഥാപാത്രങ്ങളാണ്. അത് കൊണ്ട് തന്നെ മേക്കപ്പ് കൂടുതലായി ആവശ്യമില്ല. ലിപ്സ്റ്റിക്ക് കൂടിയാൽ തന്നെ അത് മാറ്റിക്കോളാൻ പറയും. അതിലും ഭേദം അല്ലാണ്ട് പോയി അഭിനയിക്കുന്നതാണ്, ഓരോ സീൻ കഴിയുമ്പോഴും മുഖം മാത്രം കഴുകി അഭിനയിച്ചിട്ടുണ്ട്. പിന്നീടാണ്  മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി  കൂടെ എത്തുന്നത്. അതിന് ശേഷം മേക്കപ്പ് ചെയ്ത് തുടങ്ങി എന്നും  അനുശ്രീ പറഞ്ഞു. കുറച്ച് കൂടി ശ്രദ്ധിക്കണമെന്നും സൗന്ദര്യം കുറച്ച് കൂടി സംരക്ഷിക്കണമെന്നുമൊക്കെ സിനിമയിൽ വന്നതിന് ശേഷമാണ് മനസിലാക്കുന്നതെന്നും എന്നാൽ പിന്നീട് തനിക്ക് തോന്നി സിനിമയിൽ മേക്കപ്പ് ഇടേണ്ടതില്ലെന്ന്. കരിയർ തുടങ്ങി കുറച്ച് വർഷത്തിന് ശേഷം അഭിനയിച്ച സിനിമകളിൽ മേക്കപ്പ് ഇടാതെയാണ് വന്നത്, അനുശ്രീ പറഞ്ഞു. ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്നീ സിനിമമയിലൊന്നും താൻ മേക്കപ്പ് ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

Sreekumar R