തങ്കച്ചന്റെ തിരിച്ചു വരവിനെ കുറിച്ച് അനു പറഞ്ഞത്…! കാരണം തേടി ആരാധകര്‍

ടെലിവിഷന്‍ ഷോകളിലൂടെ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ച് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരമാണ് തങ്കച്ചന്‍. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയാണ് തങ്കച്ചനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കി മാറ്റിയത്. എന്നാല്‍ പരിപാടിയില്‍ നിന്ന് പ്രിയപ്പെട്ട തങ്കുവിന്റെ അപ്രതീക്ഷിതമായ പിന്മാറ്റം ആരാധകര്‍ക്ക് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സ്റ്റാര്‍ മാജിക്കില്‍ നിന്നുള്ള അദ്ദേഹത്തിന്റെ പിന്മാറ്റത്തെ കുറിച്ച് ഷോയിലെ മറ്റൊരു താരമായ അനു പറയുന്നത് ഇതാണ്..

തങ്കച്ചന്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നും എന്താണ് വരാത്തത് എന്ന് ചോദിക്കുമ്പോള്‍ കൃതമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ്. അതേസമയം മറ്റ് താരങ്ങളും അദ്ദേഹത്തിന്റെ അപ്രതീക്ഷിത പിന്മാറ്റത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. നേരത്തെ, ഗള്‍ഫ് ഷോ കഴിഞ്ഞ് വന്നപ്പോള്‍ തങ്കച്ചന് ചില സിനിമകള്‍ വന്നു എന്നും, സിനിമ തിരക്കുകള്‍ കാരണമാണ് തങ്കച്ചന്‍ വിട്ടു നില്‍ക്കുന്നത് എന്നും അസീസ് പറഞ്ഞിരുന്നു. തങ്കുവിനെ പുറത്താക്കിയതാണോ എന്ന് ചിലര്‍ ചോദിച്ചിരുന്നു.

എന്നാല്‍ തങ്കച്ചനെ പുറത്താക്കിയതല്ല എന്നും, അങ്ങനെ ഒരു സംഭവം ഞങ്ങളുടെ അറിവില്‍ ഇല്ല എന്നും ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കിയിരുന്നു. തങ്കച്ചന്‍ ചേട്ടനെ സ്റ്റാര്‍ മാജിക്കില്‍ നിന്നും എല്ലാവരും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എന്നും, എന്നാല്‍ അദ്ദേഹം വരുന്നില്ല, വാരാത്തതിന്റെ കാരണം അറിയില്ല എന്നുമാണ് അനു പറഞ്ഞത്. തങ്കച്ചന്‍ ഇനി സ്റ്റാര്‍ മാജിക്കിലേക്കില്ല എന്ന് തന്നെയാണ് താരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റും വ്യക്തമാക്കുന്നത്.

മറ്റൊരു ഷോ ആയ കോമഡി സ്റ്റാര്‍സിന്റെ വേദിയില്‍ നിന്നുമുള്ള തന്റെ ചിത്രങ്ങളാണ് തങ്കു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴും തങ്കു പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ ആയ സ്റ്റാര്‍ മാജിക്കിലേക്ക് തിരിച്ചുവരുമോ എന്ന് തന്നെയാണ് ആരാധകരും ചോദിക്കുന്നത്.

 

Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago