ദൈവം മനുഷ്യരൂപേണ! അതായിരുന്നു അൽഫോൺസ് പുത്രൻ; അനുപമ പരമേശ്വരൻ 

ദൈവം മനുഷ്യന്റെ രൂപത്തില്‍ വന്നതു പോലെയാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്  നടി അനുപമ പരമേശ്വൻ പറയുന്നു, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്. തന്റെ  പുതിയ ചിത്രമായ ലോക്ദഔനിന്റെ  പ്രമോഷനിടെയാണ് അനുപമ  അല്‍ഫോണ്‍സിനെ കുറിച്ച് സംസാരിച്ചത്, താനൊരു ഗംഭീര നടിയായത് കൊണ്ടോ സുന്ദരിയായത് കൊണ്ടോ ഒന്നുമല്ല താനിവിടെ ഇരിക്കുന്നത്. അത് തന്റെ വിധിയായതുകൊണ്ടോ, മിറാക്കിള്‍ പോലെ വന്നു ചേര്‍ന്നതോ കൊണ്ടോ ആണ്

‘ലോക്‌ഡോൺ’  സിനിമയിലൊരു ഡയലോഗുണ്ട്, ദൈവം മനുഷ്യരൂപേണ എന്ന്. അതുപോലെ  അല്‍ഫോന്‍സ് പുത്രൻ തന്നെ   തിരഞ്ഞെടുത്ത്  എന്തോ തലവരയാണ്, അങ്ങനെ നടന്നു എന്നുമാത്രം, പിന്നെ ഓരോ ചിത്രങ്ങളിലേക്ക് ആളുകള്‍ വിളിക്കുന്നതും ഭാഗ്യത്തിന്റെ ഭാഗമായാണ്. താന്‍ അഭിനയിച്ചു തകര്‍ത്തു എന്നൊന്നും പറയാനില്ല. പക്ഷെ ആളുകള്‍ക്ക് തന്നെ റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നാണ്. ഏതോ ഭാഗ്യത്തിന്റെ ഭാഗമായിട്ട്  ഇങ്ങനെ പോവുന്നുത്.  തനിക്ക് ചെയ്യാവുന്നതിന്റെ 50 ശതമാനം പോലും താണ്  കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല.  ചലഞ്ച് ചെയ്യുന്ന ചിത്രങ്ങള്‍ ഇനിയും വരണം എന്നാണ് അനുപമ പറയുന്നത്

അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യ്ത  ചിത്രം ‘പ്രേമ’ത്തിലൂടെയാണ് അനുപമ സിനിമാരംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന്  ഇപ്പോൾ തെന്നിന്ത്യയില്‍ നടി സജീവമാവുകയും ചെയ്യ്തു, കൂടാതെ ഏതാനും നാളുകൾക്ക് മുൻപ് ക്രിക്കറ്റ് താരം ബൂംമ്രയും അനുപമയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു, പിന്നാലെ ബൂംമ്രയുടെ വിവാഹവും കഴിഞ്ഞിരുന്നു. ഇതിന് ശേഷം വന്ന വാർത്തകളെ കുറിച്ചും അനുപമ പ്രതികരിക്കുന്നു.താൻ  ബൂംമ്രയെ ഫോളോ ചെയ്യുന്നതല്ല പ്രശ്നം അദ്ദേഹം തന്നെ  ഫോളോ ചെയ്യുന്നത് ആയിരുന്നു. പക്ഷെ  തമ്മിൽ നേരിട്ട് കണ്ടിട്ട് പോലും ഇല്ല എന്നും  എന്നിട്ടും  പ്രണയത്തിലാണെന്ന് വാർത്തകൾ വന്നു, ബൂംമ്രയുടെ കല്യാണത്തിന് താൻ  പോയിരുന്നു, പിന്നീട് വന്ന വാർത്ത തനിക്ക് അതിന്റെ പേരിൽ ഡിപ്രെഷനായിഎന്നാണ് , എന്നാൽ തനിക്ക് ഒരു പ്രണയമുണ്ട് ഇപ്പോളും അത് തുടരുന്നുണ്ട് അനുപമ പറയുന്നു