ഹിറ്റ് സംവിധായകന് ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. ലോകേഷിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ മരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍. കഥാപാത്രങ്ങള്‍ക്ക് മഹത്തരമായ മരണം കൊടുക്കുന്നയാളാണ് ലോകേഷ്.അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ മരിക്കണം അതാണ് ആഗ്രഹം. തനിക്ക് വേഷം പോലും വേണ്ടെന്നും അനുരാഗ് പറയുന്നു.
വെട്രിമാരന് സംവിധാനം ചെയ്ത വിടുതലൈ സിനിമയെയും സംവിധായകന് അഭിനന്ദിച്ചു. വിജയ് സേതുപതിയുടെ പ്രകടനം ചിത്രത്തില്‍ മികച്ചതായിരുന്നു. മാത്രമല്ല സൂരിയും രാജീവ് മേനോനും അമ്പരപ്പിച്ചെന്നും അനുരാഗ് കശ്യപ് പറഞ്ഞു. വെട്രിമാരന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ചിത്രമാണ് വിടുതലൈ. രണ്ടാം ഭാഗത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
സണ്ണി ലിയോണും രാഹുല്‍ ഭട്ടും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘കെന്നഡി’യാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത പുതിയ ചിത്രം. ചിയാന്‍ വിക്രമിനെ കണ്ടാണ് ചിത്രത്തിന്റെ കഥ എഴുതിയതെന്നും താരം വ്യക്തമാക്കിയിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…