‘ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ മരിക്കണം’! സ്വപ്‌നം തുറന്നുപറഞ്ഞ് അനുരാഗ് കശ്യപ്

ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ലോകേഷിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ മരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍. കഥാപാത്രങ്ങള്‍ക്ക് മഹത്തരമായ മരണം കൊടുക്കുന്നയാളാണ്…

ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ലോകേഷിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ മരിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് അനുരാഗ് കശ്യപിന്റെ വെളിപ്പെടുത്തല്‍. കഥാപാത്രങ്ങള്‍ക്ക് മഹത്തരമായ മരണം കൊടുക്കുന്നയാളാണ് ലോകേഷ്.അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സിനിമയില്‍ മരിക്കണം അതാണ് ആഗ്രഹം. തനിക്ക് വേഷം പോലും വേണ്ടെന്നും അനുരാഗ് പറയുന്നു.

വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈ സിനിമയെയും സംവിധായകന്‍ അഭിനന്ദിച്ചു. വിജയ് സേതുപതിയുടെ പ്രകടനം ചിത്രത്തില്‍ മികച്ചതായിരുന്നു. മാത്രമല്ല സൂരിയും രാജീവ് മേനോനും അമ്പരപ്പിച്ചെന്നും അനുരാഗ് കശ്യപ് പറഞ്ഞു. വെട്രിമാരന്റെ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച ചിത്രമാണ് വിടുതലൈ. രണ്ടാം ഭാഗത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

സണ്ണി ലിയോണും രാഹുല്‍ ഭട്ടും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ‘കെന്നഡി’യാണ് അനുരാഗ് കശ്യപ് സംവിധാനം ചെയ്ത പുതിയ ചിത്രം. ചിയാന്‍ വിക്രമിനെ കണ്ടാണ് ചിത്രത്തിന്റെ കഥ എഴുതിയതെന്നും താരം വ്യക്തമാക്കിയിരുന്നു.