അനുഷ്‌കയുടേയും കോഹ്ലിയുടേയും 13 കോടിയുടെ പുതിയ അത്യാഡംബര വില്ല!

താര ദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്‌കയും അടുത്തിടെയാണ് മുംബൈയിലെ അലിബാഗില്‍ പുതിയ വീട് സ്വന്തമാക്കിയത്. താരദമ്പതികളുടെ പുതിയ ആഡംബര വില്ലയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യലിടത്ത് നിറയുന്നത്.

താരങ്ങള്‍ ആരാധകര്‍ക്കായി ആഡംബര വില്ലയുടെ കാഴ്ചകളാണ് പങ്കുവച്ചിരിക്കുന്നത്. വീടിന്റെ അകത്തളത്തിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളെല്ലാം ഇതിനകം വൈറലായിരിക്കുകയാണ്.

സൂസന്‍ ഖാനും കേപ് ടൗണിലെ ആര്‍കിടെക്ചര്‍ കമ്പനിയും ചേര്‍ന്നാണ് വീടിന്റെ രൂപകല്‍പന. നാല് മുറികളുള്ള വില്ല ലക്ഷ്വറി വെല്‍നസ് കമ്പനിയായ ആവാസ് വെല്‍നസിന്റെ പ്രൊജക്ടിന്റെതാണ്. ആദിത്യ കിലചന്ദ് ആണ് ആവാസ് വെല്‍നസിന്റെ ഉടമ.

വില്ല ഇക്കോഫ്രണ്ട്‌ലി രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 10 സീറ്റര്‍ ടൈനിംഗ് ടേബിള്‍, ഗ്ലാസ് ചുമരുകൊണ്ട് വേര്‍തിരിച്ച വിശാലമായ ലിവിങ് റൂം, മള്‍ട്ടി-കുസിന്‍ കഫേ, സ്പാ, ജോഗിങ് ട്രാക്ക്, പൂള്‍ തുടങ്ങിയവയെല്ലാം അടങ്ങിയതാണ് അനുഷ്‌കയുടേയും കോഹ്ലിയുടേയും പുതിയ അത്യാഡംബര വില്ല. 10.5 കോടി മുതല്‍ 13 കോടിയ്ക്കും ഇടയിലാണ് വില്ലയുടെ മൂല്യമെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്.

നാല് കിടപ്പുമുറികളാണ് വീടിനുള്ളത്. വീടിനുള്ളില്‍ പൂള്‍, രണ്ട് കാര്‍ ഗ്യാരേജുകള്‍, നാല് കുളിമുറികള്‍, ഔട്ട്‌ഡോര്‍ ഡൈനിങ്, സ്റ്റാഫ് കോര്‍ട്ടേഴ്‌സ് തുടങ്ങിയവയും വീടിന് അകത്തുണ്ട്.

മുന്‍പ് അലിബാഗില്‍ 20 കോടി രൂപയ്ക്ക് എട്ട് ഏക്കര്‍ സ്ഥലം അനുഷ്‌കയും വിരാട് കോഹ്ലിയും ചേര്‍ന്ന് വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അടുത്തിടെ മുംബൈയിലെ ജുഹുവിലെ ഒരു ബംഗ്ലാവിന്റെ ഒരു ഭാഗവും താരം പാട്ടത്തിനെടുത്തിരുന്നു. കോഹ്ലി തന്റെ പുതിയ റെസ്റ്റോറന്റായ വണ്‍8 കമ്യൂണിനായി ഇത് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Anu

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

1 hour ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

1 hour ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago